27 വർഷങ്ങൾക്ക് ശേഷം ഇന്ത്യക്ക് എ.ടി.പി 250 ടൂർണമെന്റ് നഷ്ടമാകും

Wasim Akram

ഇന്ത്യൻ ടെന്നീസിന് വലിയ നഷ്ടം സമ്മാനിച്ചു ഇന്ത്യയുടെ ഏക എ.ടി.പി 250 ടൂർണമെന്റ് ഇന്ത്യക്ക് നഷ്ടമാകും. നിലവിൽ കഴിഞ്ഞ 27 വർഷമായി 1996 നു ശേഷം ചെന്നൈയിലും മഹാരാഷ്ട്രയിലും ആയാണ് ഈ ടൂർണമെന്റ് നടന്നത്. കഴിഞ്ഞ 5 വർഷങ്ങൾ ആയി ടാറ്റ ഗ്രൂപ്പും ആയി ചേർന്നു ടാറ്റ മഹാരാഷ്ട്ര ഓപ്പൺ എന്ന പേരിൽ മഹാരാഷ്ട്രയിൽ ആണ് ടൂർണമെന്റ് നടക്കുന്നത്.

എ.ടി.പി

എന്നാൽ കാണികളുടെ അഭാവവും സ്പോൺസർമാരെ കണ്ടത്താൻ ആവാത്തതും ആണ് നിലവിൽ ടൂർണമെന്റ് നിർത്താൻ കാരണം. ടൂർണമെന്റ് ഉടമകൾ ആയ ഐ.എം.ജി ഗ്രൂപ്പ് ടൂർണമെന്റ് ഹോംഗ് കോങ്ങിനു നൽകാൻ ആണ് തീരുമാനിച്ചത്. ഇതിനോട് ഒപ്പം ചെന്നൈയിൽ നടക്കുന്ന ഡബ്യു.ടി.എ ടൂർണമെന്റും ഇന്ത്യക്ക് നഷ്ടമാകും. നേരത്തെ നദാൽ, വാവറിങ്ക, ചിലിച് തുടങ്ങിയവർ കളിച്ച ടൂർണമെന്റ് ഇല്ലാതാവുന്നത് ഇന്ത്യൻ താരങ്ങൾക്കും ടെന്നീസിനും വമ്പൻ നഷ്ടമാണ്.