ഗോൾ മഴയിൽ ജപ്പാനെതിരെ വീണ് ഇന്ത്യ; അണ്ടർ 17 ഏഷ്യൻ കപ്പിൽ നിന്നും പുറത്തേക്ക്

Nihal Basheer

20230623 202608
Download the Fanport app now!
Appstore Badge
Google Play Badge 1

അതി നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെതിരെ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ യുവനിരക്ക് തോൽവി. ഗോൾ മേളമായി മാറിയ മത്സരത്തിൽ നാലിനെതിരെ എട്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയത്. ഇതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്തായി. വിജയത്തോടെ ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായ ജപ്പാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഉസ്‌ബെക്കിസ്ഥാൻ ആണ് ഗ്രൂപ്പ് കടക്കുന്ന മറ്റൊരു ടീം. ഇന്ത്യക്കൊപ്പം വിയറ്റ്നാമും പുറത്തായി.
20230623 202546
മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ തന്നെ ജപ്പാൻ വല കുലുക്കി. കവാമുറയുടെ മനോഹരമായ ഗോൾ ആണ് ജപ്പാന് ലീഡ് നൽകിയത്. രണ്ടാം ഗോൾ 41ആം മിനിറ്റിലാണ് എത്തി. നവാത്തയാണ് ഇത്തവണ വല കുലുക്കിയത്. ഇടവേളക്ക് തൊട്ടു മുൻപ് നവാത്ത തന്നെ ഒരിക്കൽ കൂടി ജപ്പാന് വേണ്ടി ഗോൾ നേടി ആദ്യ പകുതിയിൽ തന്നെ ലീഡ് മൂന്നിലേക്ക് എത്തിച്ചു.
20230623 202605
എന്നാൽ രണ്ടാം പകുതി തുടങ്ങി മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ ഇന്ത്യ തിരിച്ചടിക്കുന്നതാണ് കണ്ടത്. ഗുയ്തെയുടെ ഫ്രീകിക്കിൽ നിന്നും മുകുൾ പൻവാറിലൂടെയാണ് ഗോൾ പിറന്നത്. എന്നാൽ 52ആം മിനിറ്റിൽ നഗാനോയുടെ ഗോളിൽ ജപ്പാൻ ലീഡ് തിരിച്ചു പിടിച്ചു. വെറും രണ്ടു മിനിറ്റിന് ശേഷം വീണ്ടും വല കുലുക്കി അവർ മത്സരം പൂർണമായി വരുതിയിൽ ആക്കി. 62ആം മിനിറ്റിൽ ഡാനിയിലൂടെ ഇന്ത്യ ഒരു ഗോൾ മടക്കി.

പിന്നീട് ജപ്പാന് ലഭിച്ച പെനാൽറ്റി സേവ് ചെയ്ത് കീപ്പർ സാഹിൽ ഹീറോ ആയി. തൊട്ടു പിറകെ ഇന്ത്യ മറ്റൊരു ഗോൾ കൂടി മടക്കി. ഡാനി തന്നെയാണ് ഇത്തവണയും വല കുലുക്കിയത്. 74ആം മിനിറ്റിൽ പകരക്കാരനായി എത്തിയ നകജിമ ജപ്പാനായി ഗോൾ കണ്ടെത്തി. പിന്നീട് ക്യാപ്റ്റൻ കോരു തന്നെ ഇന്ത്യക്ക് വേണ്ടി ഗോൾ നേടി. ശേഷം ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ കൂടി കണ്ടെത്തി ഇന്ത്യക്ക് വമ്പൻ തോൽവി സമ്മാനിച്ചാണ് ജപ്പാൻ മടങ്ങിയത്.