ലീഡ് കൈവിട്ട് ഇന്ത്യ, കൊറിയയോട് സമനില

Sports Correspondent

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ കൊറിയയോട് സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയും കൊറിയയും 2 വീതം ഗോളുകള്‍ നേടുകയായിരുന്നു.

ഒരു ഘട്ടത്തിൽ 2-0ന്റ് ലീഡ് കൈവശമുണ്ടായ ശേഷമാണ് ഇന്ത്യ പിന്നിൽ പോയത്. നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തിൽ തന്നെ ഗോള്‍ നേടിയാണ് കൊറിയ മത്സരം സമനിലയിലാക്കിയത്. അതിന് ശേഷം ഇന്ത്യ വീണ്ടും മുന്നിലെത്തിയെങ്കിലും കൊറിയ നടത്തിയ റഫറലിലൂടെ ഗോള്‍ ഇന്ത്യയ്ക്ക് നിഷേധിക്കുകയായിരുന്നു.

ധാക്കയിൽ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിൽ നിന്ന് നേരത്തെ മലേഷ്യ പിന്മാറിയിരുന്നു. ഇതോടെ ടൂര്‍ണ്ണമെന്റിൽ അഞ്ച് ടീമുകള്‍ മാത്രമാകും പങ്കെടുക്കുക. ഇന്ന് മൂന്ന് മണിയ്ക്ക് മലേഷ്യയ്ക്കെതിരെ ആണ് ഇന്ത്യയുടെ മത്സരം.

മത്സരം സ്റ്റാര്‍ സ്പോര്‍ട്സ്, ഹോട്ട് സ്റ്റാര്‍, ഡിഡി സ്പോര്‍ട്സ് എന്നിവയിൽ തത്സമയം കാണാവുന്നതാണ്.