ഇന്ത്യയിൽ തുടർച്ചയായ 14ആം പരമ്പര വിജയം, എന്തൊരു ആധിപത്യം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റിൽ ഇന്ത്യൻ മണ്ണിൽ ഇന്ത്യയുടെ ആധിപത്യം പകരം വെക്കാൻ ഇല്ലാത്തതാണ് എന്ന് തന്നെ പറയേണ്ടി വരും. ഇന്ന് ന്യൂസിലൻഡിനെതിരെ 372 റൺസിന്റെ വിജയം നേടിയതോടെ ഇന്ത്യ ഒരു പരമ്പര കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. 2013ന് ശേഷമുള്ള ഇന്ത്യയുടെ ഹോം ടെസ്റ്റിൽ 14ആം തുടർച്ചയായ പരമ്പര വിജയമാണിത്. ഇത്രയും കാലത്തിന് ഇടയിൽ ഇന്ത്യ ആകെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യയിൽ പരാജയപ്പെട്ടിട്ടുള്ളത്.

ഇന്നത്തെ വിജയം റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും വലിയ വിജയമാണിത്. വിരാട് കോഹ്ലി ക്യാപ്റ്റൻ ആയ ശേഷം ഇന്ത്യയിൽ നടന്ന 31 ടെസ്റ്റിൽ 24 എണ്ണവും ഇന്ത്യ വിജയിച്ചു. ആകെ രണ്ടെണ്ണം ആണ് തോറ്റത്. അഞ്ച് സമനിലയും. ഈ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തുകയും ചെയ്തു.

Indian test team at home from 2013:

Beat AUS (4-0)
Beat WI (2-0)
Beat SA (3-0)
Beat NZ (3-0)
Beat ENG (4-0)
Beat BAN (1-0)
Beat AUS (2-1)
Beat SL (1-0)
Beat AFG (1-0)
Beat WI (2-0)
Beat SA (3-0)
Beat BAN (2-0)
Beat ENG (3-1)
Beat NZ (1-0)

The DOMINATION.