ഐ എസ് എൽ ടീമുകളുടെ റിസേർവ്സ് ലീഗ് വരുന്നു

Img 20211206 104038

ഐ എസ് എൽ ക്ലബുകളുടെ റിസേർവ്സ് ടീമുകളെ ഉൾപ്പെടുത്തി കൊണ്ട് റിസേർവ്സ് ലീഗ് നടത്താൻ എഫ് എസ് ഡി എൽ പദ്ധതിയിടുന്നു. ഈ വരുന്ന ജനുവരിയിൽ ആകും റിസേർവ്സ് ലീഗ് നടക്കുക. നേരത്തെ ഐ എസ് എൽ ടീമുകളുടെ റിസേർവ്സ് സ്ക്വാഡുകൾ സെക്കൻഡ് ഡിവിഷനിൽ പങ്കെടുത്തിരുന്നു. അതിനു പകരമാണ് പുതിയ റിസേർവ്സ് ലീഗ് വരുന്നത്. ആദ്യ സീസണിൽ ഒമ്പത് ടീമുകളാകും ലീഗിന്റെ ഭാഗമാവുക.

കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ, ബെംഗളൂരു, എഫ് സി ഗോവ, മുംബൈ സിറ്റി, ഹൈദരാബാദ്, ജംഷദ്പൂർ, മോഹൻ ബഗാൻ എന്നീ ഐ എസ് എൽ ടീമുകളുടെ ഡെവലപ്പ്മെന്റ് സ്ക്വാഡുകൾ ഇത്തവണ ലീഗിൽ പങ്കെടുക്കും. ഒപ്പം റിലയൻസ് യങ് ചാമ്പ്സും ലീഗിന്റെ ഭാഗമാകും. നോർത്ത് ഈസ്റ്റ്, ഈസ്റ്റ് ബംഗാൾ, ഒഡീഷ എന്നിവർ ഈ സീസണിൽ ലീഗിന്റെ ഭാഗമാവില്ല.

Previous articleഇന്ത്യയിൽ തുടർച്ചയായ 14ആം പരമ്പര വിജയം, എന്തൊരു ആധിപത്യം!!
Next articleവീണ്ടും ഫ്രാന്‍സിനോട് തോല്‍വി, ഇന്ത്യയ്ക്ക് വെങ്കലമില്ല, അര്‍ജന്റീന കിരീട ജേതാക്കള്‍