FIH പ്രൊലീഗന്റെ ഭാഗമായി ഭുവനേശ്വറില്‍ നടന്ന ഇന്ത്യ ബെല്‍ജിയം ഹോക്കി മത്സരത്തില്‍ പൊരുതി വീണ് ഇന്ത്യ. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെയാണ് ഗോളുകളെല്ലാം തന്നെ പിറന്നത്. 2-3 എന്ന സ്കോറിനാണ് ഇന്ത്യ മത്സരത്തില്‍ പിന്നില്‍ പോയത്. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ പെനാള്‍ട്ടി കോര്‍ണറിലൂടെ ബെല്‍ജിയത്തിന്റെ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് ആണ് ബെല്‍ജിയത്തിന് ലീഡ് നല്‍കിയത്.
ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് മുമ്പ് മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെ വിവേക് പ്രസാദ് 15ാം മിനുട്ടില്‍ ഇന്ത്യയുടെ സമനില ഗോള്‍ നേടി. രണ്ടാം ക്വാര്‍ട്ടര്‍ ആരംഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ഇരു ടീമുകളും ഗോളുകള്‍ നേടിയപ്പോള്‍ മത്സരം ആവേശകരമായി. നിക്കോലസ് ഡി കെര്‍പെല്‍ ബെല്‍ജിയത്തിനായും അമിത് രോഹിദാസ് ഇന്ത്യയ്ക്കായും ഗോളുകള്‍ നേടുകയായിരുന്നു.
26ാം മിനുട്ടില്‍ മാക്സിം പ്ലെന്നേവൗക്സ് ബെല്‍ജിയത്തിനായി ഗോളും ലീഡും നേടിക്കൊടുത്തു. പകുതി സമയത്തിന് ശേഷം ഗോളുകളൊന്നും പിറക്കാതിരുന്നപ്പോല്‍ ബെല്‍ജിയം 3-2ന് മത്സരം സ്വന്തമാക്കി. ജയത്തോടെ ബെല്‍ജിയം 14 പോയിന്റുമായി വളരെ മുന്നിലെത്തിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് എട്ട് പോയിന്റാണുള്ളത്. തൊട്ടു പുറകിലായി നെതര്‍ലാണ്ട്സും(7 പോയിന്റ്) ഓസ്ട്രേലിയയും(6 പോയിന്റ്) നിലകൊള്ളുന്നു.