ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം ആയി, അഭിമാനമായി രണ്ട് മലയാളി താരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യാ കപ്പിൽ പങ്കെടുക്കാനായുള്ള 23 അംഗ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച അബൂദാബിയിലെത്തിയ 28 അംഗ ഇന്ത്യൻ ടീമിൽ നിന്ന് 5 താരങ്ങളെ റിലീസ് ചെയ്താണ് അവസാന 23 അംഗ ടീം ഇന്ത്യ പ്രഖ്യാപിച്ചത്. ഇത്തവണ ഏഷ്യാ കപ്പിൽ കളിക്കാൻ രണ്ട് മലയാളി താരങ്ങൾ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സ് താരവും സെന്റർ ബാക്കുമായ അനസ് എടത്തൊടികയും, പൂനെ സിറ്റിയുടെ യുവതാരം ആഷിഖ് കുരുണിയനുമാണ് 23 അംഗ ടീമിൽ ഉള്ള മലയാളി താരങ്ങൾ.

അരിന്ദാം, ലാൽറുവത്താര, ചാങ്തെ, ഫറൂഖ്, മന്വീർ എന്നിവരാണ് ടീമിൽ നിന്ന് റിലീസ് ചെയ്യപ്പെട്ട അഞ്ചു താരങ്ങൾ. ജനുവരി ആദ്യ വാരം തുടങ്ങുന്ന ഏഷ്യാ കപ്പിൽ ശക്തമായ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്ളത്. ആതിഥേയരായ യു എ ഇ, തായ്‌ലാന്റ്, ബഹ്റൈൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉള്ളത്. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്.

ടീം ഏഷ്യാ കപ്പിന് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കും. ഒമാനുമായും പിന്നെ ഒരു പ്രാദേശിക ക്ലബുമായും ആകും ഇന്ത്യയുടെ മത്സരങ്ങൾ.

Goalkeepers: Gurpreet Singh Sandhu, Amrinder Singh,Vishal Kaith

Defenders: Pritam Kotal, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Sarthak Golui, Subhasish Bose, Narayan Das

Midfielders: Udanta Singh, Jackichand Singh, Pronay Halder, Rowllin Borges, Anirudh Thapa, German P Singh, Ashique Kuruniyan, Halicharan Narzary, Vinith Rai

Forwards: Sunil Chhetri, Jeje Lalpekhlua, Balwant Singh, Sumeet Passi