പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാം

Sports Correspondent

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര 3-0നു വിജയിക്കാനായാല്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് തിരികെ സ്വന്തമാക്കാനാകും. അതേ സമയം ഇംഗ്ലണ്ടാണ് ഇതേ മാര്‍ജിനില്‍ വിജയിക്കുന്നതെങ്കില്‍ ഇന്ത്യയെക്കാള്‍ 10 പോയിന്റിന്റെ ലീഡ് ഇംഗ്ലണ്ടിനു സ്വന്തമാക്കാനാകും. ഓഗസ്റ്റ് 12ന്റെ കാലയളവിനുള്ളില്‍ ലോകകപ്പ് 2019ലേക്ക് യോഗ്യത നേടിയ 10 ടീമുകളില്‍ ഏഴ് ടീമുകളും ഏകദിനങ്ങളില്‍ കളിക്കുന്നുണ്ടെന്നതിനാല്‍ റാങ്കിംഗില്‍ സമഗ്രമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏകദിനത്തില്‍ നിലവില്‍ ഇംഗ്ലണ്ടിനു 126 പോയിന്റും ഇന്ത്യയ്ക്ക് 122 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അന്തരം 9 പോയിന്റാണ്. ജൂലൈ 12നാണ് ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial