റൊണാൾഡോ യുവന്റസിൽ എത്തുന്നത് സ്വപ്നതുല്ല്യമെന്ന് പറഞ്ഞ് ട്രെസെഗെ

- Advertisement -

റയൽ മാഡ്രിഡ് വിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ എത്തുന്നത് സ്വപ്നതുല്ല്യമെന്ന് മുൻ യുവന്റസ് താരം ഡേവിഡ് ട്രെസെഗെ. റൊണാൾഡോയുടെ യുവന്റസിലേക്കുള്ള വരവിനെ പറ്റിയുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു മുൻ യുവന്റസ് താരം. 100 മില്യൺ യൂറോക്ക് റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

റൊണാൾഡോയെ ടീമിൽ ഉൾക്കൊള്ളിക്കാൻ ഹിഗ്വയിനെ വിൽക്കണമോ എന്താ ചോദ്യത്തിന് റൊണാൾഡോ യുവന്റസിൽ എത്തിയാൽ ഹിഗ്വയിനൊപ്പം ഒരുമിച്ച് കളിക്കാൻ പ്രയാസം ഉണ്ടാവില്ല എന്നായിരുന്നു മറുപടി. ഇരുവരും റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ചവരാണെന്നും ട്രെസെഗെ പറഞ്ഞു.

“ഞാൻ കാത്തിരിക്കുന്നു, ചില സമയങ്ങളിൽ സ്വപ്‌നങ്ങൾ സാധ്യമാവും, റൊണാൾഡോയുടെ വരവ്  അത് പോലെത്തെ ഒന്നാവും” ട്രെസെഗെ  പറഞ്ഞു. യുവന്റസ് ഗോൾ കീപ്പർ ആയിരുന്ന ബഫണിന്റെ പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റം നല്ലതാണെന്നും വിദേശ ലീഗിൽ കളിക്കാനുള്ള അവസരം താരത്തിന് ലഭികുമെന്നും ട്രെസെഗെ പറഞ്ഞു. യുവന്റസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള വിദേശ താരമാണ് മുൻ ഫ്രാൻസ് താരം കൂടിയായ ഡേവിഡ് ട്രെസെഗെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement