ഇന്ത്യൻ യുവനിരയെ എറിഞ്ഞൊതുക്കി ഓസ്‌ട്രേലിയ

Staff Reporter

അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി ഓസ്‌ട്രേലിയൻ അണ്ടർ 19 ടീം. 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് എടുത്തത്. ടോസ് നേടിയ ഓസ്‌ട്രേലിയൻ ടീം ഇന്ത്യൻ യുവനിരയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ഓപ്പണർ യശസ്‌വി ജയ്‌സ്വാൾ 62 റൺസ് എടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ തുടർന്ന് വന്ന മറ്റു ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കൊന്നും മികച്ച സ്കോർ കണ്ടെത്താനായില്ല. തുടർന്ന് വാലറ്റത്ത് അങ്കോലേക്കറും രവി ബിഷ്‌ണോയിയും സിദ്ധേഷ് വീരും ചേർന്നാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. അങ്കോലേക്കർ 54 പന്തിൽ നിന്ന് പുറത്താവാതെ 55 റൺസ് എടുത്തപ്പോൾ രവി ബിഷ്‌ണോയി 30 റൺസും വീർ 25 റൺസുമെടുത്ത് പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി കെല്ലിയും മർഫിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.