സാഞ്ചസ് യുണൈറ്റഡിലേക്ക് മടങ്ങിയെത്തും, സംശയിച്ചവർക്ക് മറുപടി നൽകും- സോൾശ്യാർ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർ മിലാനിൽ ലോണിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്‌സി സാഞ്ചസ് സമ്മറിൽ മടങ്ങി എത്തും എന്ന് ഉറപ്പിച്ചു യുണൈറ്റഡ് പരിശീലകൻ ഒലെ. മടങ്ങി എത്തിയാൽ താരത്തെ വീണ്ടും ലോണിൽ അയക്കുകയോ, വിൽക്കുകയോ ചെയ്യില്ല എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സഞ്ചസിനെ സംശയിച്ചവർക്കുള്ള മറുപടി താരം പ്രകടനങ്ങളിലൂടെ തന്നെ നൽകും എന്നും യുണൈറ്റഡ് പരിശീലകൻ വ്യക്തമാക്കി.

31 വയസുകാരനായ സാഞ്ചസ് ഏറെ നാളത്തെ പരിക്ക് മാറി ഇപ്പോൾ മാത്രമാണ് ഇന്റർ ടീമിൽ തിരിച്ചെത്തിയത്. 2018 ജനുവരിയിൽ യുണൈറ്റഡിൽ എത്തിയ സാഞ്ചസിന് പക്ഷെ ഒരിക്കൽ പോലും നല്ല പ്രകടനം നടത്താൻ സാധിക്കാതെ വന്നതോടെയാണ്‌ താരത്തെ ക്ലബ്ബ് ഇന്റർ മിലാനിലേക്ക് ലോണിൽ നൽകിയത്. പക്ഷെ സീസണിന്റെ തുടക്കത്തിൽ തന്നെ താരത്തിന് പരിക്ക് പറ്റുകയായിരുന്നു.