ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത നേടിക്കൊടുത്തത് എ ഐ എഫ് എഫ് ജ്യോത്സ്യൻ!! ജ്യോതിശാസ്ത്ര കമ്പനിക്ക് നൽകിയത് 16 ലക്ഷം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ഐ എഫ് എഫ് ചെയ്തു കൂട്ടുന്ന മണ്ടത്തരങ്ങൾക്കും അഴിമതികൾക്കും കണക്കോ ലോജിക്കോ ഇല്ല എന്ന് പറയേണ്ടി വരും. പുതിയ വാർത്തകൾ പ്രകാരം എ ഐ എഫ് എഫ് ഇന്ത്യൻ ടീം ഏഷ്യൻ കപ്പ് യോഗ്യത നേടാനായി ജ്യോത്സരെ വിശ്വസിച്ചതായാണ് വിവരങ്ങൾ. ഒരു ജ്യോതിശാസ്ത്രം കമ്പനിയെ ഇന്ത്യയുടെ ഏഷ്യൻ കപ്പ് ഉറപ്പിക്കാൻ വേണ്ടി എ ഐ എഫ് എഫ് നിയമിച്ചിരുന്നു എന്ന് ടെലിഗ്രാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സുപ്രീം കോടതി നിയമിച്ച പുതിയ ഭരണംസമിതി കമ്മിറ്റി ആണ് എ ഐ എഫ് എഫിന്റെ ഈ അപൂർവ്വ നടപടി കണ്ടുപിടിച്ചത്. 16 ലക്ഷത്തോളം ഈ കമ്പനിക്ക് എ ഐ എഫ് എഫ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പ്രകടനങ്ങൾ വിലയിരുത്താനും സഹായിക്കാനും ആണ് ഈ കമ്പനിയെ നിയമിച്ചത് എന്നാണ് എ ഐ എഫ് എഫ് പറയുന്ന ന്യായം എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ അതിന് ഇന്ത്യൻ ടീമിന് ഒരു മികച്ച കമ്പനി നേരത്തെ തന്നെയുണ്ട്.

ഈ ജ്യോതിശാസ്ത്ര സ്ഥാപനം ഇതുവരെ ഇന്ത്യൻ ടീമുമായി ഒരു മീറ്റിംഗ് പോലും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത് അത്തരം ഏതെങ്കിലും വിലയിരുത്തൽ നടത്താനുള്ള കമ്പനിയല്ല എന്നതും വ്യക്തമാകുന്നു. ഇന്ത്യ കളിച്ചു നേടിയ യോഗ്യതയുടെ ക്രെഡിറ്റ് ജ്യോത്സ്യർ കൊണ്ടു പോയെന്ന് സാരം.