ഇന്ത്യൻ വനിതകൾ ഫൈനലിൽ, കോമൺവെൽത്ത് സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി സ്വർണ്ണത്തിന് അടുത്ത് | India through to the final after beating England

Newsroom

20220806 183109
Download the Fanport app now!
Appstore Badge
Google Play Badge 1

അഭിമാനമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഇന്ന് നടന്ന കോമൺവെൽത്ത് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കൊണ്ടാണ് ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇന്ത്യ ഉയർത്തിയ 165 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 160 റൺസ് മാത്രമേ എടുത്തുള്ളൂ.

ഇന്ത്യ ഉയർത്തിയ 165 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ 6 ഓവറിൽ 60നു മുകളിൽ റൺസ് അടിക്കാൻ അവർക്ക് ആയി. പക്ഷെ വിക്കറ്റുകൾ വീണു തുടങ്ങിയത് ഇംഗ്ലണ്ടിന്റെ സ്കോറിംഗ് വേഗത കുറച്ചു. 35 റൺസുമായി വ്യാട്ട്, 19 റൺസുമായി ഡക്ലി, 13 റൺസുമായി കാപ്സി എന്നിവർ പുറത്തായത് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിൽ ആക്കി‌.

അവിടെ നിന്ന് ക്യാപ്റ്റൻ നതാലി സ്കിവറും ആമി ജോൺസും ഇംഗ്ലണ്ടിനായി പൊരുതി. 24 പന്തിൽ 31 റൺസുമായി ആമി ജോൺസ് പുറത്താകുമ്പോൾ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 16 പന്തിൽ 30 റൺസ്. അത് അവസാന രണ്ട് ഓവറിൽ 27 റൺസ് ആയി മാറി. 19 ഓവർ കഴിഞ്ഞപ്പോൾ ഇംഗ്ലണ്ട് 151-5 എന്ന നിലയിൽ. അവസാന ഓവറിൽ വേണ്ടത് 14 റൺസ്. രേണുകയുടെ ആദ്യ മൂന്ന് പന്തിൽ ഒരു റൺസ് മാത്രമേ ഇംഗ്ലണ്ടിന് എടുക്കാൻ ആയൂള്ളൂ. ബ്രണ്ടിന്റെ വിക്കറ്റും രേണുക വീഴ്ത്തി. അവസാനം നാലു റൺസിന്റെ വിജയം ഇന്ത്യ നേടി.

20220806 182530

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മികച്ച രീതിയിൽ ആയിരുന്നു ബാറ്റു ചെയ്തത്. ഓപ്പൺ ചെയ്ത സ്മൃതി മന്ദാന തന്നെ ആക്രമിച്ചു കൊണ്ട് തുടങ്ങി. 32 പന്തിൽ 61 റൺസ് എടുത്ത സ്മൃതി തന്നെയാണ് ടോപ് സ്കോറർ ആയത്. 3 സിക്സും 8 ഫോറും അടിക്കാൻ സ്മൃതിക്ക് ആയി. 31 പന്തിൽ പുറത്താകതെ 44 റൺസ് എടുത്ത ജമീമയും ഇന്ത്യക്കായി ബാറ്റ് കൊണ്ട് തിളങ്ങി.

ദീപ്തി ശർമ്മ 22, ഷഫാലി 15, ഹർമൻപ്രീത് എന്നിവരും ചെറിയ സംഭാവനകൾ ചെയ്തപ്പോൾ സ്കോർ 164-5 എന്ന നിലയിൽ എത്തി.

Story Highlights: India are through to the final after beating England!

#INDvENG #CWG2022