വനിതാ ട്വി20 ലോകകപ്പ്, ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന വനിതാ ട്വി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയ ടോസ് നേടി. ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കാനാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലന്നിങ് തീരുമാനിച്ചത്. ടോസ് ലഭിക്കാത്തത് നിർഭാഗ്യമായെന്നും ടോസ് ലഭിച്ചിരുന്നു എങ്കിൽ ഫീൽഡിംഗ് തിരഞ്ഞെടുത്തേനെ എന്നും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രതീ കൗർ പറഞ്ഞു. മൂന്ന് സ്പിന്നർമാരെയും രണ്ട് പേസർമാരെയും അണിനിരത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

IND XI: Shafali Verma, Smriti Mandhana, Jemimah Rodrigues, Harmanpreet Kaur (c), Deepti Sharma, Veda Krishnamurthy, Shikha Pandey, Taniya Bhatia (wk), Arundhati Reddy, Poonam Yadav, Rajeshwari Gayakwad

AUS XI: Alyssa Healy (wk), Beth Mooney, Ashleigh Gardner, Meg Lanning (c), Ellyse Perry, Rachael Haynes, Annabel Sutherland, Jess Jonassen, Delissa Kimmince, Molly Strano, Megan Schutt