ലൊട്ടാരൊ മാർട്ടിനെസിനെ ബാഴ്സലോണയിൽ എത്തിക്കണം എന്ന് മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനൻ യുവ സ്ട്രൈക്കറായ ലൊടാരൊ മാർട്ടിനെസിനെ ബാഴ്സലോണയിൽ എത്തിക്കണം എന്ന ആഗ്രഹം വ്യക്തമാക്കി ബാഴ്സലോണ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി. ഇപ്പോൾ ഇന്റർ മിലാന്റെ സ്ട്രൈക്കറായ മാർട്ടിനെസ് മികച്ച സ്ട്രൈക്കർ ആണെന്നും ഭാവിയുള്ള താരമാണെന്നും മെസ്സി പറഞ്ഞു. ശൈലിയിൽ സുവാരസിനു സമമാണ് മാർട്ടിനെസ് എന്ന് പറഞ്ഞ മെസ്സി താരം ബാഴ്സലോണയിൽ എത്തുകയാണെങ്കിൽ സുവാരസിന് യുവതാരത്തെ സഹായിക്കാൻ ആകും എന്നും പറഞ്ഞു.

ഇന്റർ മിലാനിൽ നിന്ന് മാർട്ടിനെസിനെ വാങ്ങാൻ ബാഴ്സലോണ നേരത്തെ തന്നെ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. 100 മില്യണിൽ അധികം നൽകിയാലെ മാർട്ടിനെസിനെ ബാഴ്സലോണക്ക് സ്വന്തമാക്കാൻ ആവുകയുള്ളൂ. സുവാരസിന് പകരക്കാരനായി മാർട്ടിനെസിനെ എത്തിക്കാൻ ആകും ബാഴ്സലോണ ശ്രമിക്കുക. മാർട്ടിനെസിനെ ഒരുപാട് ഗോൾ നേടാൻ ആകുമെന്നും എത്ര കരുത്തരോടും പോരിടാനുള്ള കരുത്ത് മാർട്ടിനെസിന് ഉണ്ടെന്നും മെസ്സി കൂട്ടിച്ചേർത്തു.