ഐലീഗിനെ രക്ഷിക്കാൻ നടത്തിയ ഇന്ത്യൻ ഫുട്ബോൾ ക്ലബുകളുടെയും ആരാധകരുടെയും പോരാട്ടങ്ങൾ വിജയം കാണുന്നു. ഐ ലീഗ് മത്സരങ്ങൾ തത്സമയം കാണാൻ കഴിയില്ല എന്നതായിരുന്നു ഐലീഗ് ക്ലബുകളെയും ആരാധകരെയും വലിയ പ്രതിഷേഷങ്ങളിലേക്ക് എത്തിക്കാനുള്ള പ്രധാന കാരണം. ഈ വിഷയത്തിൽ എ ഐ എഫ് എഫ് പരിഹാരം കണ്ടിരിക്കുകയാണ്.
സ്റ്റാർ സ്പോർട്സ് സംപ്രേക്ഷണം ചെയ്യില്ല എന്ന് പറഞ്ഞ 28 ഐലീഗ് മത്സരങ്ങളും ഓൺലൈൻ സ്ട്രീമിങ് വഴി ഫുട്ബോൾ ആരാധകർക്ക് ഇനി കാണാൻ കഴിയും. ഹോട് സ്റ്റാറും ജിയോ ടിവിയും വഴി ആകും മത്സരങ്ങൾ തത്സമയം ആരാധകരിലേക്ക് എത്തുക. ഈ മത്സരങ്ങൾ ആരാധകരിലേക്ക് എത്തിക്കാൻ ആവശ്യമായ ചിലവുകൾ എ ഐ എഫ് എഫ് വഹിക്കും.
ഐ ലീഗിൽ ജനുവരു മുതൽ ഉള്ള 58 മത്സരങ്ങളിൽ 30 മാത്രമെ ടെലികാസ്റ്റ് ചെയ്യൂ എന്നായിരുന്നു സ്റ്റാർ സ്പോർട്സിന്റെ തീരുമാനം. ഇതിനെതിരായി ഐലീഗ് ക്ലബുകൾ വരികയും ഫിഫയ്ക്ക് അടക്കം പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഗോകുലം കേരള എഫ് സിയുടെ മത്സരങ്ങൾ കാണാൻ കഴിയില്ല എന്ന വിഷമത്തിൽ ആയിരുന്നു മലയാളി ആരാധകർക്കും ഈ വാർത്ത വലിയ ആശ്വാസമേകും.