ഐ ലീഗ് ജനുവരി 9 മുതൽ, നടക്കുക പുതിയ ഫോർമാറ്റിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ഐ ലീഗ് സീസൺ തുടങ്ങാൻ വൈകും എന്ന് ഉറപ്പായി. ജനുവരി ആകും ഐ ലീഗ് തുടങ്ങുക എന്ന് എ ഐ എഫ് എഫ് അറിയിച്ചു. ജനുവരി 9ന് ഐ ലീഗ് തുടങ്ങാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ടീമുകൾ ഒക്കെ ആദ്യ മത്സരം നടക്കുന്നതിന് 14 ദിവസം മുമ്പ് മുഴുവൻ സ്ക്വാഡും സ്റ്റാഫ് അംഗങ്ങളുമായി ബയോ ബബിളിൽ പ്രവേശിക്കണം. ഡിസംബർ മൂന്നാം വാരത്തിൽ ആകും ടീമുകൾ കൊൽക്കത്തയിൽ ബയോ ബബിളിൽ എത്തുക. .കൊറോണ കാരണം ഉണ്ടായ പുതിയ സാഹചര്യം കണക്കിലെടുത്ത് ഐ ലീഗിലെ മത്സര രീതികൾ മാറ്റാനും എ ഐ എഫ് എഫ് തീരുമാനിച്ചു.

ലീഗിൽ ഇത്തവണ രണ്ട് തവണ ഇത്തവണ ടീമുകൾ ഏറ്റുമുട്ടില്ല. പകരം ഒരോ ടീമുകളും ഒരോ തവണ മാത്രമേ പരസ്പരം ഏറ്റുമുട്ടുകയുള്ളൂ. ആദ്യ ആറു സ്ഥാനങ്ങൾ എത്തുന്നവർ ഒരു ഗ്രൂപ്പിലേക്ക് മാറിയും അവസാന അഞ്ചു സ്ഥാനങ്ങളിൽ എത്തുന്നവർ വേറൊരു ഗ്രൂപ്പിലായും വീണ്ടും ഏറ്റുമുട്ടും. ഈ മത്സരങ്ങൾ കൂടെ കഴിഞ്ഞാകും വിജയിയെ തീരുമാനിക്കുക. കൊൽക്കത്തൻ ഇതിഹാസ ക്ലബുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇല്ലാത്ത ആദ്യ ഐ ലീഗ് ആകും ഇത്തവണത്തേത്. അവർക്ക് പകരമായി മൊഹമ്മദൻസും സുദേവ ക്ലബും ഇത്തവണ ഐലീഗിൽ കളിക്കും.