ഐലീഗിനെതിരെ തിരിഞ്ഞാൽ എ ഐ എഫ് എഫ് കോടതി കയറും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ഐ എഫ് എഫിന്റെ ഐലീഗിനെതിരായ നടപടികൾക്ക് എതിരെ കോടതിയെ സമീപിക്കാൻ ഐ ലീഗ് ക്ലബുകൾ തീരുമാനിച്ചു. ഇന്ന് ഐലീഗ് ക്ലബുകൾ ചേർന്ന യോഗത്തിനു ശേഷമാണ് നിയമത്തൊന്റെ വഴിക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഐ ലീഗ് ക്ലബുകളായ ഗോകുലം കേരള എഫ് സി, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ്, ഐസാൾ, മിനേർവ പഞ്ചാബ്, നെരോക എന്നീ ക്ലബുകൾ ആണ് ഇന്ന് യോഗം ചേർന്നത്.

ഐലീഗിനെതിരായി എ ഐ എഫ് എഫിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ഉടൻ തന്നെ ക്ലബുകൾ കോടതിയിലേക്ക് നീങ്ങും. ഐ എസ് എല്ലിനെ ഒന്നാം ലീഗാക്കി ഐലീഗിനെ ഒതുക്കാനുള്ള നടപടി എ ഐ എഫ് എഫ് നടത്തുന്നുണ്ട്. ഇത് മുന്നിൽ കണ്ടായിരുന്നു ഐലീഗ് ക്ലബുകളുടെ മീറ്റിംഗ്. ചെന്നൈ സിറ്റി മീറ്റിംഗിൽ നിന്ന് വിട്ടു നിന്നു.

സൂപ്പർ കപ്പിൽ പിഴ വർധിപ്പിചതിന് എതിരെയും നിയമ നടപടിയിലേക്ക് ഐ ലീഗ് ക്ലബുകൾ നീങ്ങിയേക്കും. കഴിഞ്ഞ ആഴ്ച പിഴ 27 ലക്ഷം കൂടെ എ ഐ എഫ് എഫ് വർധിപ്പിച്ചിരുന്നു.