ആരാധകർക്ക് നന്ദി, മിലാൻ വിട്ട് സപാട്ട

ഇറ്റാലിയൻ ക്ലബായ എ സി മിലാൻ വിട്ട് കൊളംബിയൻ താരം ക്രിസ്റ്റ്യൻ സപാട്ട. ജൂൺ 30 നു കരാർ അവസാനിക്കാനിരിക്കെയാണ് ആരാധകരോട് നന്ദി പറഞ്ഞ് 32-കാരനായ താരം വിടവാങ്ങൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏഴു സീസണുകളായിലായി സാൻ സൈറോയിലായിരുന്നു ക്രിസ്റ്റ്യൻ സപാട്ട. 2012 ലാണ് ഉദിനെസിൽ നിന്നും സപാട്ട മിലാനിൽ എത്തിയത്. റോസെനേരികൾക്ക് വേണ്ടി 148 മത്സരങ്ങളിൽ താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

ഈ സീസണിൽ മിലാൻ വിടുന്ന ലോങ്സ്റ് സെർവിങ് താരങ്ങളിൽ ഒരാളാണ് സപാട്ട. റിക്കാർഡോ മോണ്ടോലിവോയും ഇഗ്നസിയോ അബടെയും ക്ലബ്ബ് വിട്ടിരുന്നു. ഇറ്റലിയിൽ തന്നെ തുടരാനാകും കൊളംബിയൻ താരത്തിന്റെ തീരുമാനം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജെനോവയാകും സപാട്ടയുടെ അടുത്ത ക്ലബ്ബ് എന്നും റിപ്പോർട്ടുകളുണ്ട്. കോപ അമേരിക്കയ്ക്ക് ശേഷമാകും കരാർ ഉണ്ടാവുക.