യുണൈറ്റഡ് അറബ് എമിറേറ്റ്സ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അടക്കം മൂന്ന് പേർക്ക് ഐ.സി.സിയുടെ വിലക്ക്. യു.എ.ഇ ക്യാപ്റ്റൻ മുഹമ്മദ് നവീദ്, ഷൈമാൻ അൻവർ, ഖാദിർ അഹമ്മദ് എന്നിവരെയാണ് ഐ.സി.സി വിലക്കിയത്. അഴിമതി വിരുദ്ധ നിയമത്തിലെ 13 നിയമങ്ങൾ തെറ്റിച്ചു എന്നതുകൊണ്ടാണ് ഐ.സി.സി വിലക്കേർപ്പെടുത്തിയത്.
ഐ.സി.സിയുടെ അടുത്ത് നടക്കാനിരിക്കുന്ന ടി20 യോഗ്യത മത്സരങ്ങളിൽ വാതുവെപ്പ് നടത്താൻ താരങ്ങൾ ശ്രമം നടത്തിയെന്നും അഴിമതി വിരുദ്ധ സമിതിക്ക് മുൻപാകെ വാതുവെപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിൽ നിന്ന് വിട്ടുനിന്നതിനുമാണ് ഐ.സി.സി താരങ്ങളെ വിലക്കിയത്. അബു ദാബിയിൽ നടക്കാൻ പോവുന്ന ടി10 ടൂർണ്ണമെന്റിലും വാതുവെപ്പിനുള്ള ശ്രമം നടത്തിയതിനും താരങ്ങൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അടുത്ത വെള്ളിയാഴ്ച യോഗ്യത മത്സരങ്ങൾ തുടങ്ങാനിരിക്കെയാണ് താരങ്ങളെ ഐ.സി.സി വിലക്കിയത്. 14 ദിവസത്തിനുളളിൽ താരങ്ങൾ കുറ്റപത്രത്തിന് മറുപടി നൽകണം.