ഇബ്രാഹിമോവിച് എവർട്ടണിൽ എത്തില്ല എന്ന് ആഞ്ചലോട്ടി

Newsroom

എവർട്ടൺ സ്വീഡിഷ് സ്ട്രൈക്കർ ആയ സ്ലാട്ടൻ ഇബ്രാഹിമോവിചിനെ വാങ്ങുമെന്ന അഭ്യൂഹങ്ങൾ പരിശീലകൻ ആഞ്ചലോട്ടി അവസാനിപ്പിച്ചു. അമേരിക്കയിൽ അവസാന 18 മാസമായി കളിക്കുന്ന ഇബ്ര ഇനി തന്റെ ക്ലബായ എൽ എ ഗാലക്സിയുമായി കരാർ പുതുക്കില്ല എന്ന് അറിയിച്ചിരുന്നു. ആഞ്ചലോട്ടി എവർട്ടൺ പരിശീലകനായി എത്തിയതോടെയാണ് ഇബ്ര എവർട്ടണിലേക്ക് എന്ന വാർത്തകൾ വന്നത്.

ഇബ്രാഹിമോവിച് തന്റെ വലിയ സുഹൃത്താണ്. ഇബ്രാഹിമോവിചിന് താല്പര്യമുണ്ട് എങ്കിൽ ലിവർപൂളിലേക്ക് വരാം എന്നും ഇവിടെയുള്ള സ്ഥലങ്ങൾ ഒക്കെ കണ്ടാസ്വദിക്കാം എന്നും ആഞ്ചലോട്ടി പറഞ്ഞു. പക്ഷെ ഒരു കളിക്കാരനായി ഇബ്ര എവർട്ടണിലേക്ക് എത്തില്ല. ആഞ്ചലോട്ടി പറഞ്ഞു.