രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 79/4 എന്ന നിലയിലേക്ക് വീണുവെങ്കിലും 184/8 എന്ന മികച്ച സ്കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ജോഫ്ര ആര്‍ച്ചറുടെ സ്പെല്ലില്‍ ഡല്‍ഹിയുടെ തുടക്കം പാളിയെങ്കിലും മാര്‍ക്കസ് സ്റ്റോയിനസും ഷിമ്രണ്‍ ഹെറ്റ്മ്യറും വാലറ്റവും ചേര്‍ന്നാണ് ടീമിനെ ഈ സ്കോറിലേക്ക് പോയത്. ഷിമ്രണ്‍ ഹെറ്റ്മ്യറുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഡല്‍ഹിയെ ഈ ലക്ഷ്യത്തിലേറക്ക് നയിച്ചത്. 24 പന്തില്‍ നിന്ന് 5 സിക്സ് അടക്കമാണ് ഹെറ്റ്മ്യര്‍ തന്റെ 45 റണ്‍സ് നേടിയത്.
രണ്ടാം ഓവറില്‍ ശിഖര്‍ ധവാനെ(5) യശസ്വി ജൈസ്വാളിന്റെ കൈകളിലെത്തിച്ച് ജോഫ്ര ഡല്‍ഹിയ്ക്ക് ആദ്യ പ്രഹരം നല്‍കി. പൃഥ്വിയുടെ സ്കോര്‍ 9ല്‍ നില്‍ക്കവെ വരുണ്‍ ആരോണിന്റെ ഓവറില്‍ പൃഥ്വി നല്‍കിയ അവസരം ഫൈന്‍ ലെഗില്‍ യുവ താരം കാര്‍ത്തിക് ത്യാഗി കൈവിടുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ സിക്സര്‍ പറത്തി പൃഥ്വി തനിക്ക് നല്‍കിയ അവസരം മുതലാക്കി. എന്നാല്‍ അധികം വൈകാതെ പൃഥ്വിയെ സ്വന്തം ബൗളിംഗില്‍ പിടിച്ച് ജോഫ്ര ആര്‍ച്ചര്‍ ഇന്നിംഗ്സിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.
10 പന്തില്‍ 19 റണ്‍സ് നേടിയ പൃഥ്വിയുടെ വിക്കറ്റ് വീഴുമ്പോള്‍ 4.2 ഓവറില്‍ 42 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. യശ്വസി ജൈസ്വാല്‍ വീണ്ടും ഫീല്‍ഡില്‍ തിളങ്ങിയപ്പോള്‍ 22 റണ്‍സ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരെ റണ്ണൗട്ടാക്കിയതോടെ പവര്‍പ്ലേയ്ക്കുള്ളില്‍ മൂന്നാമത്തെ വിക്കറ്റും ഡല്‍ഹിയ്ക്ക് നഷ്ടമായി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഡല്‍ഹി 51/3 എന്ന നിലയിലായിരുന്നു.
29 റണ്‍സ് നാലാം വിക്കറ്റില്‍ നേടി മാര്‍ക്കസ് സ്റ്റോയിനിസ് – ഋഷഭ് പന്ത് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റിനിടയിലെ ഓട്ടത്തിലുണ്ടായ പിഴവ് പന്തിന്റെ ഇന്നിംഗ്സിന് അവസാനം കുറിച്ചു. 87 റണ്‍സാണ് പത്തോവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.
അഞ്ചാം വിക്കറ്റില്‍ ഹെറ്റ്മ്യറിനൊപ്പം 30 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും സ്റ്റോയിനിസ് വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ തെവാത്തിയയ്ക്ക് തന്റെ ആദ്യ വിക്കറ്റ് നേടി.30 പന്തില്‍ നിന്ന് 39 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. 15 ഓവര്‍ അവസാനിച്ചപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.
ഹര്‍ഷല്‍ പട്ടേലിനെ കൂട്ടുപിടിച്ച് ആറാം വിക്കറ്റില്‍ 40 റണ്‍സ് നേടി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ മത്സരം രാജസ്ഥാന്റെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബൗണ്ടറിയില്‍ മികച്ചൊരു ക്യാച്ചിലൂടെ രാഹുല്‍ തെവാത്തിയ കാര്‍ത്തിക് ത്യാഗിയ്ക്ക് തന്റെ ആദ്യ വിക്കറ്റ് നേടി.
വാലറ്റത്തില്‍ ഹര്‍ഷല്‍ പട്ടേല്‍(16), അക്സര്‍ പട്ടേല്‍(8 പന്തില്‍ 17 റണ്‍സ്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് 184 റണ്‍സിലേക്ക് എത്തിയത്.