കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സ്പാനിഷ് താരം ഹെർനാൻ സാന്റാന ഇത്തവണ നോർത്ത് ഈസ്റ്റിൽ കളിക്കും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു വർഷത്തെ കരാറിൽ താരത്തെ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബായ റിയൽ സ്പോർടിങ് ഡെ ഗിജോൺ താരമായിരുന്ന ഹെർനാൻ സാന്റാന ഒരു വർഷത്തെ ലോൺ കരാറിലായിരുന്നു കഴിഞ്ഞ വർഷം മുംബൈ സിറ്റിയിൽ എത്തിയിരുന്നത്. ഇപ്പഒൾ സ്പാനിഷ് ക്ലബുമായുള്ള കരാർ അവസാനിച്ചതിനാൽ സ്ഥിര കരാറിൽ താരം നോർത്ത് ഈസ്റ്റിലേക്ക് പോകാൻ തീരുമാനിക്കുക ആയിരുന്നു
30കാരനായ താരം മുംബൈ സിറ്റിയിൽ കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ കളിച്ചിരുന്നു. 2 ഗോളുകളും താരം മുംബൈ സിറ്റിയിൽ നേടി. മുമ്പ് ലാലിഗയിൽ ഒക്കെ കളിച്ചിട്ടുള്ള താരമാണ്. ലാസ് പാമസ് ക്ലബിലൂടെ വളർന്നു വന്ന താരം അവിടെ തന്നെയാണ് തന്റെ കരിയറിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. ലാസ് പാമസിനൊപ്പം മൂന്ന് സീസൺ ലാലിഗയും താരം കളിച്ചിട്ടുണ്ട്. 2018ലാണ് താരം സ്പോർടിങ് ഗിജോണിലേക്ക് എത്തുന്നത്.