അസ്ഹര്‍ അലി സോമര്‍സെറ്റിന് വേണ്ടി കൗണ്ടി കളിക്കും

മുന്‍ പാക്കിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അലി കൗണ്ടി കളിക്കാനായി സോമര്‍സെറ്റിൽ എത്തുമെന്ന് അറിയിച്ച് കൗണ്ടി ക്ലബ്. താരം 2018ൽ ക്ലബിന് വേണ്ടി കളിച്ചിരുന്നു. അന്ന് ക്ലബിന്റെ റോയല്‍ ലണ്ടന്‍ കപ്പ് വിജയത്തിൽ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.

ക്ലബിന് വേണ്ടി 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി താരം 800 റൺസാണ് നേടിയിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന സ്കോര്‍ 125 റൺസാണ്. ഇത് മൂന്നാം തവണയാണ് അസ്ഹര്‍ സോമര്‍സെറ്റ് നിരയിലേക്ക് എത്തുന്നത്.

ഇത്തവണ കൗണ്ടിയിലെ ബാക്കി മത്സരങ്ങള്‍ക്കും ബോബ് വില്ലിസ് ട്രോഫിയുടെ ഫൈനലിലേക്ക് ടീം യോഗ്യത നേടിയാൽ അതിനും താരം ടീമിനൊപ്പം ഉണ്ടാകും.