415 ടെസ്റ്റ് വിക്കറ്റുകള്‍. അതും 89 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന്. 33 അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ 9 പത്ത് വിക്കറ്റ് നേട്ടങ്ങള്‍. രംഗന ഹെരാത്തിന്റെ ടെസ്റ്റ് കരിയറിന്റെ രത്നചുരുക്കമാണിത്. ഇന്ന് തന്റെ 415ാം വിക്കറ്റ് തൈജുല്‍ ഇസ്ലാമിനെ പുറത്താക്കി ഹെരാത്ത് നേടുമ്പോള്‍ ശ്രീലങ്കയ്ക്ക് വിജയം മാത്രമല്ല പാക് ഇതിഹാസം വസീം അക്രമിന്റെ റെക്കോര്‍ഡ് കൂടി മറികടക്കുകയായിരുന്നു രംഗന ഹെരാത്ത്. താരത്തിന്റെ ഈ നേട്ടത്തില്‍ ആശംസയര്‍പ്പിച്ച് എത്തിയവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഉള്‍പ്പെടുന്നു.
Outstanding effort to become the highest left-arm wicket taking bowler. Congratulations, @HerathRSL! pic.twitter.com/VMy5YOXLOj
— Sachin Tendulkar (@sachin_rt) February 10, 2018
104 മത്സരങ്ങളഇല്‍ നിന്ന് 414 വിക്കറ്റുകളാണ് വസീം അക്രം സ്വന്തമാക്കിയിട്ടുള്ളത്. അക്രമിനെ മറികടക്കുക എന്നത് മാത്രമല്ല ഒരു ഇടങ്കയന്‍ ബൗളറുടെ പേരില്‍ ഏറ്റവും അധികം വിക്കറ്റെന്ന റെക്കോര്‍ഡിനു ഉടമ കൂടിയായി രംഗന ഹെരാത്ത്. മുത്തയ്യ മുരളീധരന്റെ നിഴലായി ഒതുങ്ങിപോകേണ്ടിവന്നൊരു താരമാണ് രംഗന ഹെരാത്ത്. കരിയറിന്റെ തുടക്കത്തില്‍ മുരളി ടീമിലുള്ളതിനാല്‍ മാത്രം താരത്തിനു പലപ്പോഴും അവസരം ലഭിച്ചില്ല. മുരളി വിരമിച്ച ശേഷം മാത്രമാണ് ഒന്നാം നമ്പര്‍ സ്പിന്നറായി ശ്രീലങ്കന്‍ ടീം ഹെരാത്തിനെ പരിഗണിക്കുവാന്‍ തുടങ്ങിയത്.
ടെസ്റ്റില്‍ ലങ്കയെ പലയാവര്‍ത്തി നയിക്കുകയും ചെയ്തിട്ടുണ്ട് രംഗന ഹെരാത്ത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial