ഫ്രണ്ട്സ് മമ്പാട് റോയൽ ട്രാവൽസിനെ വീണ്ടും പരാജയപ്പെടുത്തി

- Advertisement -

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെട്ടു. ഫ്രണ്ട്സ് മമ്പാടിനെ നേരിട്ട റോയൽ ട്രാവൽസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. റോയൽ ട്രാവൽസിനെതിരെ ഫ്രണ്ട്സ് മമ്പാടിന്റെ സീസണിലെ മൂന്നാം ജയമാണിത്. സീസണിൽ ഇതുവരെ അഞ്ചു തവണ ഇരുടീമുകളും ഏറ്റുമുട്ടി. രണ്ട് തവണ ബ്ലാക്ക് വിജയിച്ചു.

കെ എഫ് സി കാളികാവും ഇന്നലെ പരാജയം രുചിച്ചു. മങ്കട അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവിനെതിരെ ഇറങ്ങിയ കാളികാവ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഇതിനു മുമ്പ് എടപ്പാലിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ജയം കെ എഫ് സിക്കായിരുന്നു. ആ കണക്ക് വീട്ടൽ കൂടിയായി എ വൈ സിക്ക് ഇന്നലെ.

ചെറുവത്തൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന മത്സരത്തിൽ ഷൂട്ടേഴ്സ് പടന്ന ടോസിൽ കെ ആർ എസ് കോഴിക്കോടിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് 3-3 എന്ന നിലയിലായിരുന്നു സ്കോർ. പെനാൽട്ടി ഷൂട്ടൗട്ടിലും തുല്യത പാലിച്ചപ്പോൾ കളി ടോസിൽ എത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement