അഞ്ച് പുതുമുഖ താരങ്ങള്‍, ടി20യില്‍ അടിമുടി മാറി ബംഗ്ലാദേശ്

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 മത്സരങ്ങള്‍ക്ക് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്. തമീം ഇക്ബാലും മുസ്തഫിസുര്‍ റഹ്മാനും ടീമിലേക്ക് മടങ്ങിയെത്തുന്നതിനോടൊപ്പം 5 പുതിയ താരങ്ങളെയാണ് ടീമിലേക്ക് ബംഗ്ലാദേശ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റഅ പരമ്പരയില്‍ നിന്ന് പരിക്ക് മൂലം വിട്ട് നിന്ന ഷാകിബ് ഹസന്‍ ആണ് ടീമിനെ നയിക്കുക. ഇമ്രുല്‍ കൈസ്, ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്‍, മോമിനുള്‍ ഹക്ക്, ടാസ്കിന്‍ അഹമ്മദ്, നാസിര്‍ ഹൊസൈന്‍, ഷൈഫുള്‍ ഇസ്ലാം എന്നിവരെയാണ് ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

ഫെബ്രുവരി 15, 18 തീയ്യതികളിലായാണ് ടി20 പരമ്പര നടക്കുക. ടി20യില്‍ യുവ രക്തങ്ങളെ പരീക്ഷിച്ച് പുതിയൊരു ടീമിനെ പടുത്തുയര്‍ത്തുവാനുള്ള ശ്രമമാണെന്നാണ് അടിമുടിയുള്ള മാറ്റത്തിനെക്കുറിച്ച് സെലക്ടര്‍മാര്‍ പറഞ്ഞത്.

ബംഗ്ലാദേശ് സ്ക്വാഡ്: ഷാകിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, മുഷ്ഫികുര്‍ റഹിം, മഹമ്മദുള്ള, സബ്ബിര്‍ റഹ്മാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍, മുഹമ്മദ് സൈഫുദ്ദീന്‍, അബു ഹൈദര്‍, അബു ജയേദ്, ആരിഫുള്‍ ഹക്ക്, മഹേദി ഹസന്‍, സാകിര്‍ ഹസന്‍, അഫിഫ് ഹൊസൈന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement