നാലാം തവണയും ഹാസല്‍വുഡിന് മുന്നില്‍ വീണ് വിരാട് കോഹ്‍ലി.

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുമ്പോള്‍ വിരാട് കോഹ്‍ലിയെ കഴിഞ്ഞ നാല് തവണയും പുറത്താക്കിയത് ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹാസല്‍വുഡ് ആയിരുന്നു. ഈ പരമ്പരയില്‍ തന്നെ തുടരെ മൂന്ന് തവണയാണ് വിരാട് കോഹ്‍ലിയുടെ അന്തകനായി ജോഷ് ഹാസല്‍വുഡ് മാറിയത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 21 റണ്‍സ് നേടിയ കോഹ്‍ലിയെ ഫിഞ്ചിന്റെ കൈകളില്‍ എത്തിച്ച ഹാസല്‍വുഡ് രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും അര്‍ദ്ധ ശതകം നേടിയ കോഹ്‍ലിയെ പുറത്താക്കുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ കോഹ്‍ലി 89 റണ്‍സാണ് നേടിയത്. മോയിസസ് ഹെന്‍റിക്സിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് കോഹ്‍ലിയുടെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

ഇന്ന് മൂന്നാം ഏകദിനത്തില്‍ 63 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയെ അലെക്സ് കാറെയുടെ കൈകളിലെത്തിച്ചാണ് ഹാസല്‍വുഡ് പുറത്താക്കിയെ. നേരത്തെ ഇന്ത്യയില്‍ വെച്ച കളിച്ച ഏകദിനത്തിലെ അവസാന മത്സരത്തിലും കോഹ്‍ലിയുടെ വിക്കറ്റ് ഹാസല്‍വുഡിനായിരുന്നു.