ഹസരങ്കയാണ് താരം, ഒരു കോടിയിൽ നിന്ന് 10.75 കോടിയിലേക്ക്

ശ്രീലങ്കൻ ആൾ റൗണ്ടർ വാനിന്ദു ഹസരങ്കയെ ആർ സി ബി സ്വന്തമാക്കി. 10.75 കോടി രൂപക്ക് ആണ് ആർ സി ബി താരത്തെ സ്വന്തമാക്കിയത്. സൺറൈസേഴ്സും പഞ്ചാബ് കിംഗ്സും ആണ് താരത്തിനായി ലേലത്തിൽ ശ്രമിച്ചത്. അവസാനം ആർ സി ബിയും ലേലത്തിൽ ചേർന്നു. പിന്നീട് ആർ സി ബിയും പഞ്ചാബ് കിങ്സും തമ്മിലായി പോരാട്ടം. ഒരു കോടി ആയിരുന്നു ഹസരങ്കയുടെ അടിസ്ഥാന വില. 24കാരനായ താരം കഴിഞ്ഞ സീസണിൽ ആർ സി ബിയുടെ താരമായിരുന്നു. അന്താരാഷ്ട്ര ടി20യിൽ 50ൽ അധികം വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ശ്രീലങ്ക പ്രീമിയർ ലീഗിൽ ജാഫ്നയുടെ താരമായിരുന്നു ഹസരങ്ക.