ഐപിഎലിലെ വജ്രായുധം, പക്ഷേ ഇപ്പോള്‍ ഇന്ത്യയ്ക്ക് തലവേദനയായി ഹര്‍ഷൽ പട്ടേലിന്റെ സ്ലോവര്‍ ബോളുകള്‍

ഓസ്ട്രേലിയയ്ക്കെതിരെ ഇന്നലെ എട്ടോവര്‍ മത്സരത്തിൽ ഏറ്റവും അധികം റൺസ് വഴങ്ങിയ താരം ഹര്‍ഷൽ പട്ടേൽ ആയിരുന്നു. 2 ഓവറിൽ നിന്ന് 32 റൺസ് ആണ് താരം വിട്ട് നൽകിയത്. ഹര്‍ഷൽ ഫുള്‍ടോസ് എറിയുവാന്‍ കാരണം മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് ഡ്യൂ വന്നത് കൊണ്ടാണെന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി അവസാന ഓവറുകളിൽ ഹര്‍ഷൽ പട്ടേൽ 7-8 സ്ലോവര്‍ ബോളുകള്‍ എറിഞ്ഞപ്പോള്‍ മാത്യു വെയിഡ് അവയെ അനായാസം സിക്സുകള്‍ക്ക് പായിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളിലായി മാത്യു വെയിഡ് 6 സിക്സുകളാണ് അവസാന ഓവറുകളിൽ നേടിയത്.

Matthewwade വെയിഡ്ഹര്‍ഷൽ എറിയുന്ന സ്ലോവര്‍ ബോളുകളെ അനായാസം ആണ് വെയിഡ് പിക് ചെയ്യുന്നത്. ഐപിഎലില്‍ താരം തന്റെ വജ്രായുധം ആയി ഉപയോഗിച്ച സ്ലോവര്‍ ബോളുകള്‍ എന്നാൽ യഥാവിധി താരത്തിന് പരിക്ക് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ എറിയുവാന്‍ സാധിക്കുന്നില്ല എന്നത് ഇന്ത്യയെ അലട്ടുന്ന വലിയ പ്രശ്നം ആണ്.