ഇന്ത്യ ഇന്ന് സിംഗപ്പൂരിന് എതിരെ

നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് വീണ്ടും കളത്തിൽ ഇറങ്ങുകയാണ്. വിയറ്റ്നാമിൽ സന്ദർശനം നടത്തുന്ന ഇന്ത്യ ഇന്ന് സിംഗപ്പൂരിനെ ആണ് നേരിടുന്നത്‌. വിയറ്റ്നാമിൽ ഇന്ത്യൻ കളിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ ആദ്യത്തേത് ആണ് ഈ മത്സരം. രണ്ട് വിജയങ്ങൾ ആകും ഇന്ത്യ വിയറ്റ്നാമിൽ ലക്ഷ്യമിടുന്നത് എങ്കിലും കാര്യങ്ങൾ എളുപ്പമായേക്കില്ല.

ഇന്ത്യ

ഇന്ന് സന്ദേശ് ജിങ്കനും ചിങ്ലൻ സെനയും ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യത ഇല്ല. സെന്റർ ബാക്കി യുവതാരങ്ങൾ ആയ അൻവർ അലിയും നരേന്ദ്രയും ഇറങ്ങാൻ ആണ് സാധ്യതകൾ‌. മലയാളി താരങ്ങളായ സഹൽ, രാഹുൽ, ആശിഖ് എന്നിവർ സ്ക്വാഡിൽ ഉണ്ട്. മൂവരും ഇന്ന് കളത്തിൽ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. ഇന്ന് വൈകിട്ട് 5.30നാണ് മത്സരം. കളി തത്സമയം യൂറോ സ്പോർട് ചാനലിൽ കാണാം.