“ഹർഷാൽ പട്ടേലിനെ ഒഴിവാക്കി മൊഹമ്മദ് ഷമിയെ ലോകകപ്പ് ടീമിൽ എടുക്കണമായിരുന്നു”

Newsroom

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ മൊഹമ്മദ് ഷമി ഉണ്ടാകണം ആയിരുന്നു എന്ന് മുൻ ഇന്ത്യൻ സെലക്ടർ ക്രിസ് ശ്രീകാന്ത്. ഞാൻ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നെങ്കിൽ ഷമി തീർച്ചയായും ടീമിലുണ്ടാകുമായിരുന്നു എന്ന് ശ്രീകാന്ത് പറഞ്ഞു.

ഓസ്‌ട്രേലിയയിലാണ് കളിക്കുന്നത്, ഷമിക്ക് ബൗൺസ് ലഭിക്കുന്ന സ്ഥലം, ഷമിക്ക് നേരത്തെ വിക്കറ്റ് നേടാനും ഇന്ത്യക്ക് നേട്ടം ഉണ്ടാക്കാനും ആകും, അതിനാൽ ഹർഷൽ പട്ടേലിന് പകരം ഞാൻ ആണെങ്കിൽ ഷമിയെ എടുക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു.

20220912 115753

ഹർഷൽ പട്ടേൽ ഒരു നല്ല ബൗളറാണ്, അതിൽ സംശയമില്ല, എന്നാൽ മുഹമ്മദ് ഷമിയാണ് ഈ ലോകകപ്പിന് ശരിയായ ആൾ. ഷമി ടെസ്റ്റ് ക്രിക്കറ്റിനോ ഏകദിന ക്രിക്കറ്റിനോ മാത്രമുള്ള ആളാണ് എന്ന് പറയുന്നത് ശരിയല്ല. ഈ കഴിഞ്ഞ ഐപിഎല്ലിൽ നന്നായി കളിച്ച താരമാണ് അതുകൊണ്ട് ഷമി ടീമിൽ നിർബന്ധമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.