വനിതാ ലോകകപ്പ്, ഹർമൻപ്രീത് ഒറ്റയ്ക്ക് പൊരുതി നോക്കിയെങ്കിലും ന്യൂസിലൻഡിന് മുന്നിൽ ഇന്ത്യ വീണു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് പരാജയം. ഇന്ത്യക്ക് എതിരെ 62 റൺസിന്റെ വിജയമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് മുന്നിൽ 261 റൺസ് ആയിരുന്നു ന്യൂസിലാണ്ട് വിജയ ലക്ഷ്യമായി ഉയർത്തിയത്. 46.4 ഓവറിൽ 198 റൺസ് എടുത്ത് നിൽക്കെ ഇന്ത്യ ആൾഔട്ട് ആവുക ആയിരുന്നു. ഹർമൻപ്രീതിന്റെ ഒറ്റയ്ക്കുള്ള പോരാട്ടം ആണ് ഇന്ന് ഇന്ത്യയിൽ നിന്ന് കണ്ടത്. 63 പന്തിൽ നിന്ന് 71 റൺസ് എടുത്ത് ഹർമൻപ്രീത് പുറത്തായതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.

31 റൺസ് എടുത്ത മിതാലി രാജും 28 റൺസ് എടുത്ത യാസ്തികയും മാത്രമാണ് കുറച്ച് എങ്കിലിം പിടിച്ചു നിന്ന താരങ്ങൾ. ലീ തഹുഹു, അമീലിയ കെർ എന്നിവർ ന്യൂസിലൻഡിനായി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
20220310 134312

ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 9 വിക്കറ്റ് നഷ്ടത്തിലാണ് 260 റൺസാണ് നേടിയത്. അമേലിയ കെറും ആമി സാറ്റെര്‍ത്‍വൈറ്റും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ സോഫി ഡിവൈൻ(35), കേറ്റി മാര്‍ട്ടിന്‍(41), മാഡി ഗ്രീന്‍(27) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

ആമി സാറ്റെര്‍ത്‍വൈറ്റ് 75 റൺസും അമേലിയ കെര്‍ 50 റൺസും നേടിയ. ഇന്ത്യയ്ക്കായി പൂജ വസ്ട്രാക്കര്‍ 4 വിക്കറ്റും രാജേശ്വരി ഗായക്വാഡ് 2 വിക്കറ്റും നേടി. ഫ്രാന്‍സസ് മക്ക്കേ 13 റൺസ് നേടി പുറത്താകാതെ നിന്നാണ് അവസാന ഓവറുകളിൽ ന്യൂസിലാണ്ടിനെ 260 റൺസിലേക്ക് എത്തിച്ചത്.