“ഫുട്ബോൾ പ്രഷർ അല്ല പ്ലഷർ ആണ്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Ivan

കേരള ബ്ലാസ്റ്റേഴ്സിന് ഇത്ര വലിയ മത്സരം കളിക്കുന്നതിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഫുട്ബോൾ ഒരിക്കലും പ്രഷർ നൽകുന്നില്ല എന്നും ഫുട്ബോൾ പ്ലഷർ ആണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ഫുട്ബോൾ കളിക്കുന്നത് ഒരിക്കലും സമ്മർദ്ദം നൽകാൻ പാടില്ല. ഫുട്ബോളിൽ താൻ ആയാലും കളിക്കാർ ആയാലും അവർ ആസ്വദിക്കുന്ന ഒരു കാര്യമാണ് ചെയ്യുന്നത്. ആസ്വദിക്കുന്ന ഒരു കാര്യം ചെയ്ത് ജീവിക്കാൻ കഴിയുന്നത് വലിയ കാര്യമാണ്. ഇവാൻ പറയുന്നു.

Img 20211222 223952
Credit: Twitter

ജീവിക്കാൻ വേണ്ടി ലോകത്ത് പലരും കഷ്ടപ്പെടുകയാണ്. ഭക്ഷണം പോലും കണ്ടെത്താൻ അവർക്ക് പ്രയാസമാണ്‌. അതൊക്കെയാണ് സമ്മർദ്ദം. ഫുട്ബോളിൽ പ്രവർത്തിക്കുന്ന തങ്ങൾ ഒക്കെ പ്രിവിലേജ് ഉള്ളവർ ആണെന്നും അത് അംഗീകരിക്കണം എന്നും ഇവാൻ പറഞ്ഞു. ഫുട്ബോൾ സന്തോഷം മാത്രമെ നൽകാവു എന്നും സമ്മർദ്ദം നൽകുന്നത് ആവരുത് എന്നും ഇവൻ പറഞ്ഞു.