ഇരട്ട വിജയങ്ങളുമായി ഹാരിമോട്ടോ, പക്ഷേ ചൈനയെ വീഴ്ത്താനായില്ല

Sports Correspondent

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ പുരുഷ വിഭാഗം ഫൈനലില്‍ കടന്ന് ചൈന. ജപ്പാന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് 3-2 എന്ന സ്കോറിനാണ് ചൈന ഫൈനലുറപ്പാക്കിയത്. ഫൈനലില്‍ കൊറിയയെ 3-2 എന്ന സ്കോറിന് കീഴടക്കിയ ജര്‍മ്മനിയാണ് ചൈനയുടെ എതിരാളികള്‍.

ഹാരിമോട്ടോ തന്റെ രണ്ട് സിംഗിള്‍സും വിജയിച്ചുവെങ്കിലും ഒരു വിജയം കൂടി നേടുവാന്‍ ജപ്പാന് സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ചൈന മാ ലോംഗിനെ മൂന്നാം പ്ലേയര്‍ ആക്കിയാണ് ഇന്നത്തെ മത്സരത്തിനിറക്കിയത്.

നിര്‍ണ്ണായകമായ മത്സരത്തിൽ വാംഗ് ചുകിനിന്നോട് ജപ്പാന്റെ ടൊഗാമി ഷുന്‍സുകേ പരാജയപ്പെട്ടത് ടീമിന് തിരിച്ചടിയായി.

ജര്‍മ്മനിയ്ക്ക് വേണ്ടി ബെനഡിക്ട് ഡുഡ തന്റെ ആദ്യ മത്സരവും അവസാന മത്സരവും വിജയിച്ചാണ് ടീമിനെ ഫൈനലിലെത്തിച്ചത്. ഒരു ഘട്ടത്തിൽ കൊറിയ 2-1ന് മുന്നിലായിരുന്നുവെങ്കിൽ ഡാംഗ് ക്യുവും ഡുഡയും അവസാന രണ്ട് മത്സരങ്ങളും വിജയിക്കുകയായിരുന്നു.