വനിത ഫൈനലില്‍ ചൈനയുടെ സര്‍വ്വാധിപത്യം

Sports Correspondent

Chinawomen
Download the Fanport app now!
Appstore Badge
Google Play Badge 1

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗം കിരീടം നേടി ചൈന. ഇന്ന് ജപ്പാനെതിരെ 3-0 എന്ന സ്കോറിനാണ് ചൈനയുടെ വിജയം. ജപ്പാന്റെ മിമ ഇറ്റോ ഒരു ഗെയിം നേടിയതൊഴിച്ചാൽ യാതൊരു വിധത്തിലുമുള്ള വെല്ലുവിളി ചൈനയ്ക്ക് ഉയര്‍ത്തുവാന്‍ ജപ്പാന് സാധിച്ചില്ല.

ആദ്യ മത്സരത്തിൽ ചെന്‍ മെംഗ് 3-0 എന്ന സ്കോറിനും രണ്ടാം മത്സരത്തിൽ വാംഗ് മാന്‍യു 3-1 എന്ന സ്കോറിനു വിജയം നേടിയപ്പോള്‍ സുന്‍ യിംഗ്ഷാ 3-0 എന്ന സ്കോറിന് വിജയം കുറിച്ചു.