ഫോർമുല വണ്ണിൽ സീസണിലെ ആദ്യ ജയം കണ്ട് ലൂയിസ് ഹാമിൾട്ടൻ. തുടർച്ചയായ രണ്ടാം ഗ്രാന്റ് പ്രീയും ഓസ്ട്രിയയിൽ തന്നെ നടന്നപ്പോൾ പോൾ പൊസിഷനിൽ ആണ് മെഴ്‌സിഡസ് ഡ്രൈവർ ഹാമിൾട്ടൻ ഡ്രൈവ് തുടങ്ങിയത്.
റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ രണ്ടാമത് റേസ് തുടങ്ങിയപ്പോൾ നാലാമത് ആയിരുന്നു മെഴ്‌സിഡസിന്റെ ബോട്ടാസ് റേസ് തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ പരസ്പരം കൂട്ടിയിടിച്ച് രണ്ട് ഫെരാരി ഡ്രൈവർമാരും പുറത്ത് പോയത് ഇറ്റാലിയൻ ടീമിന് വമ്പൻ തിരിച്ചടി ആയി.
റേസ് തുടങ്ങിയത് മുതൽ ഇടക്ക് വെർസ്റ്റാപ്പൻ വെല്ലുവിളി ഉയർത്തി എങ്കിലും രണ്ട് മെഴ്‌സിഡസ് ഡ്രൈവർമാരും മികച്ച ആധിപത്യം പുലർത്തി.
സീസണിലെ രണ്ടാം റെസിൽ തന്റെ ആദ്യ ജയം ഹാമിൾട്ടൻ കണ്ടപ്പോൾ കഴിഞ്ഞ തവണ ഒന്നാമത് എത്തിയ ബോട്ടാസ് ഇത്തവണ രണ്ടാമത് ആയി.
റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ വെർസ്റ്റാപ്പൻ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ലാപ് റെക്കോർഡ് മറികടന്ന് ഏറ്റവും വേഗമേറിയ ലാപ് സ്പീഡ് കണ്ടത്തിയ മക്ലാരൻ ഡ്രൈവർ കാർലോസ് സൈൻസ് ഒമ്പതാം സ്ഥാനത്ത് ആണ് ഫിനിഷ് ചെയ്തത്. (5/n)
അതേസമയം റെഡ് ബുള്ളിന്റെ അലക്‌സാണ്ടർ ആൽബോൻ നാലാമത് ഫിനിഷ് ചെയ്തപ്പോൾ ആദ്യ റേസിൽ മൂന്നാമത് എത്തിയ മക്ലാരന്റെ യുവ ബ്രിട്ടീഷ് ഡ്രൈവർ ലാന്റോ നോറിസ് അഞ്ചാമത് ആയി റേസ് അവസാനിപ്പിച്ചു. (6/n)
ഇതോടെ ഡ്രൈവർമാരുടെ പോരാട്ടത്തിൽ ബോട്ടാസിന് 6 പോയിന്റുകൾ പിറകിൽ രണ്ടാമത് ആണ് ഹാമിൾട്ടൻ. കാർ നിർമാതാക്കളുടെ പോരാട്ടത്തിൽ ആവട്ടെ രണ്ടാമതുള്ള മക്ലാരനെക്കാൾ ബഹുദൂരം മുന്നിലാണ് മെഴ്‌സിഡസ്.