ഹാലൻഡിനും ദാഹൂദിനും പരിക്ക്, ഡോർട്മുണ്ടിന് തിരിച്ചടി

Staff Reporter

Updated on:

ജർമനിയിൽ കിരീടം ലക്ഷ്യംവെച്ച് ഇറങ്ങുന്ന ഡോർട്മുണ്ടിന് വമ്പൻ തിരിച്ചടി. ഇന്ന് ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരെ നേരിടുന്ന ഡോർട്മുണ്ടിന് തങ്ങളുടെ സൂപ്പർ താരം ഹാലൻഡിന്റെ സേവനം നഷ്ട്ടമാകും. കൂടാതെ അവരുടെ സെൻട്രൽ മിഡ്ഫീൽഡർ ദാഹുദിന്  ഈ സീസൺ മുഴുവൻ നഷ്ട്ടമാകും.ഇരു താരങ്ങൾക്കും കാൽമുട്ടിനേറ്റ പരിക്കാണ് തിരിച്ചടിയായത്.

കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിനിടെയാണ് ഇരു താരങ്ങൾക്കും പരിക്കേറ്റത്. പരിക്കേറ്റ ഹാലൻഡ് ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിന്റെ 72ആം മിനുട്ടിൽ കളം വിട്ടിരുന്നു. കഴിഞ്ഞ 11 ബുണ്ടസ്ലീഗ മത്സരങ്ങളിൽ നിന്ന് 10 ഗോൾ നേടി മികച്ച ഫോമിലുള്ള ഹാലൻഡിന്റെ പരിക്ക് ഡോർട്മുണ്ടിന് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ഡോർട്മുണ്ട്  കിരീടം പോരാട്ടത്തിൽ പിറകോട്ട് പോയിരുന്നു.