ആന്റണിക്ക് പകരം ഹകീം സിയെച് അയാക്സിലേക്ക് എത്തും

Newsroom

20220825 002723
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ ഒരുങ്ങുന്ന ആന്റണിക്ക് പകരം ചെൽസി താരം ഹകീം സിയെച് അയാക്സിലേക്ക് പോകാൻ സാധ്യത. ആന്റണി ഈ ആഴ്ച അയാക്സ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനു പിന്നാലെ അയാക്സ് സിയെചിനായി ബിഡ് ചെയ്യും. ചെൽസി താരത്തെ വിൽക്കാൻ തയ്യാറാണ്.

2020-ൽ അയാക്സിൽ നിന്ന് തന്നെയായിരുന്നു സിയെച് ചെൽസിയിലേക്ക് എത്തിയത്‌. സിയെച് നല്ല പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടുണ്ട് എങ്കിൽ ടീമിൽ സ്ഥിരാംഗം ആകാൻ ആയില്ല. 29 കാരനായ സിയെച് ഈ കഴിഞ്ഞ സീസണിൽ 23 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഇനിയും മൂന്ന് വർഷത്തെ കരാർ ബാക്കി നിൽക്കെ ആണ് സിയെചിന് ചെൽസി വിടുന്നത്.