വന്ന ആദ്യ സീസണിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിയിൽ ഏർലിങ് ഹാളണ്ട് പടയോട്ടം!

Wasim Akram

വന്ന വന്ന ആദ്യ സീസണിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിയിൽ ഏർലിങ് ഹാളണ്ട് നടത്തിയത് അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന പ്രകടനം ആണ്. ക്ലബിന്റെ ട്രബിൾ നേട്ടത്തിൽ പ്രധാനപങ്ക് വഹിച്ച താരം ആദ്യ സീസണിൽ തന്നെ സീസണിൽ ലീഗിലെ ഏറ്റവും മികച്ച താരവും ടോപ്പ് സ്കോററും ആയി. സീസണിൽ കളിച്ച 53 മത്സരങ്ങളിൽ 52 ഗോളുകൾ ആണ് ഹാളണ്ട് നേടിയത് ഒപ്പം 9 അസിസ്റ്റുകളും. പ്രീമിയർ ലീഗിൽ എക്കാലത്തെയും റെക്കോർഡ് തകർത്തു ടോപ്പ് സ്‌കോറർ ആയ താരം ചാമ്പ്യൻസ് ലീഗിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി.

ഏർലിങ് ഹാളണ്ട്

വന്ന ആദ്യ സീസണിൽ തന്നെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ കപ്പ് വിജയങ്ങളിൽ പങ്കാളി ആയ ഹാളണ്ട് മൂന്നു ടൂർണമെന്റിലും ടീമിന്റെ ഏറ്റവും മികച്ച താരവും ആയി. ഫുട്‌ബോൾ ചരിത്രത്തിൽ തന്നെ ഒരു താരത്തിന്റെ ഏറ്റവും മികച്ച അരങ്ങേറ്റ സീസൺ ആവും ഡോർട്ട്മുണ്ടിൽ നിന്നു മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ നോർവീജിയൻ താരത്തിന്റെ ഈ സീസണിലെ പ്രകടനം എന്നു നിസംശയം പറയാം. ഈ വർഷത്തെ ബാലൻ ഡിയോർ അവാർഡിൽ ലോകകപ്പ് മികച്ച താരമായി നേടിയ ലയണൽ മെസ്സിക്ക് മികച്ച വെല്ലുവിളി തന്നെയാവും ഹാളണ്ട് ഉയർത്തുക എന്നുറപ്പാണ്.