സിറ്റി ഇനി ഗോളടിച്ച് കൂട്ടും!! ഹാളണ്ടിന്റെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു

എർലിങ് ഹാളണ്ടിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കും എന്നത് ഉറപ്പായി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാഞ്ചസ്റ്റർ സിറ്റി ഇന്ന് നടത്തി. ഡോർട്മുണ്ടുമായി ഹാളണ്ടിന്റെ ട്രാൻസ്ഫറിനായി ധാരണയിൽ എത്തിയതായാണ് സിറ്റി ഇന്ന് പ്രഖ്യാപിച്ചത്. കരാറും മറ്റു കാര്യങ്ങളും പിന്നീട് അറിയിക്കും എന്നും സിറ്റി ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.

സിറ്റി 63 മില്യൺ പൗണ്ട് നൽകിയാകും ഹാളണ്ടിനെ ഇത്തിഹാദിലേക്ക് എത്തിക്കുന്നത്. താരം സിറ്റിയിൽ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെക്കും. സാൽസ്ഗബർഗിലൂടെ ലോകഫുട്ബോളൊന്റെ ശ്രദ്ധയിൽ എത്തിയ ഹാളണ്ട് പിന്നീട് ബൊറൂസിയ ഡോർട്മുണ്ടിൽ എത്തുകയായിരുന്നു. അവിടെയും ഹാളാണ്ട് ഗോൾ മുഖത്ത് അത്ഭുതങ്ങൾ കാണിക്കുന്നത് തുടർന്നു. ഹാളണ്ടിനായി റയൽ മാഡ്രിഡ്, ബാഴ്സലോണ എന്നീ ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും സിറ്റിയുടെ അത്ര പണം നൽകാൻ വേറെ ക്ലബുകൾക്ക് ആയില്ല. ഹാളണ്ടിന്റെ പിതാവ് മുമ്പ് 3 വർഷത്തോളം കളിച്ചിട്ടുള്ള ക്ലബ് കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി.