ഏഷ്യൻ കപ്പിന് യോഗ്യത നേടാനുള്ള മികവ് ഇന്ത്യക്ക് ഉണ്ട് എന്ന് സ്റ്റിമാച്

ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒരുങ്ങുന്ന ഇന്ത്യ ഗ്രൂപ്പിൽ ഫേവറിറ്റ്സ് ആണെന്നും ഇന്ത്യക്ക് യോഗ്യത നേടാൻ ആകും എന്ന് ആത്മവിശ്വാസം ഉണ്ടെന്നും ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. “ഞങ്ങളുടെ ഗ്രൂപ്പിൽ നിന്നുള്ള ഫേവറിറ്റ്സ് ആണ് ഞങ്ങൾ, ഈ ഗ്രൂപ്പിൽ നിന്ന് നിർബന്ധമായും ഏഷ്യൻ കപ്പിന് യോഗ്യത നേടണം. ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടുമെന്ന തനിക്ക് ഉറപ്പുണ്ട്” സ്റ്റിമാച് പറഞ്ഞു.

“എനിക്ക് അന്തിമ ഫലമാണ് പ്രധാനം, ഞങ്ങൾ യോഗ്യത നേടണം. ഞങ്ങൾ യോഗ്യത നേടുന്നിടത്തോളം കാലം ഞങ്ങൾ എത്ര ഗോളുകൾ സ്കോർ ചെയ്യുന്നു, അല്ലെങ്കിൽ ഫലങ്ങൾ എന്തായിരുന്നു എന്നത് ഒന്നും എനിക്ക് പ്രശ്‌നമല്ല.” സ്റ്റിമാച് പറഞ്ഞു.

തീർച്ചയായും ഞങ്ങൾ വളരെയധികം ഗോളുകൾ നേടിയാൽ അത് നല്ലതാണ്. പക്ഷേ പ്രധാന ലക്ഷ്യം യോഗ്യത നേടുക എന്നതാണ്. പിച്ചിൽ 90 മിനിറ്റിനുള്ളിൽ ഞങ്ങൾക്ക് എല്ലാം നൽകേണ്ടതുണ്ട് എന്നും സ്റ്റിമാച് പറഞ്ഞു. യോഗ്യത നേടാനുള്ള മികവ് ഇന്ത്യൻ ടീമിന് ഉണ്ട് എന്നും സ്റ്റിമാച് പറഞ്ഞു.