ശനിയാഴ്ച ഇന്ത്യും വെസ്റ്റിന്‍ഡീസും തമ്മിൽ ഫ്ലോറിഡയിൽ നാലാം ടി20 നടക്കാനിരിക്കവേ ഈ താരങ്ങളുടെ വിസ കഴിഞ്ഞ ദിവസം വരെ ലഭിച്ചിരുന്നില്ല. ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് മത്സരങ്ങളിൽ കരീബിയന്‍ മണ്ണിൽ തന്നെ നടത്തുവാന്‍ വരെ ആലോചിച്ചുവെങ്കിലും ഒടുവിൽ താരങ്ങള്‍ക്ക് വിസ ലഭിയ്ക്കുകയായിരുന്നു.
പുറത്ത് വരുന്ന വിവരം പ്രകാരം ഗയാനയുടെ പ്രസിഡന്റ് ഇര്‍ഫാന്‍ അലിയുടെ ഇടപെടൽ ആണ് താരങ്ങളുടെ വിസ ലഭിയ്ക്കുവാന്‍ കാരണം എന്നാണ് അറിയുന്നത്. ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പ്രസിഡന്റ് റിക്കി സ്കെറിറ്റ് ഗയാന സര്‍ക്കാര്‍ തലവനോട് നന്ദിയും അറിയിച്ചു.
ഇന്ത്യന്‍ സംഘത്തിലെ 14 അംഗങ്ങള്‍ക്ക് യാത്രാനുമതി ഇല്ലായിരുന്നുവെന്നാണ് അറിഞ്ഞത്. അവരെ ഗയാനയിലെ ജോര്‍ജ്ജ് ടൗണിലേക്ക് സെയിന്റ് കിറ്റ്സിലെ മൂന്നാം ടി20യ്ക്ക് ശേഷം എത്തിച്ച ശേഷം യുഎസ് എംബസിയിൽ അഭിമുഖം നടത്തിയിരുന്നു.
ഇതിൽ രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മ്മയും ഉള്‍പ്പെടുന്നുവെന്നാണ് അറിയുന്നത്. അതേ സമയം രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്, രവി ബിഷ്ണോയി, സൂര്യകുമാര്‍ യാദവ്, കുൽദീപ് യാദവ് എന്നിവര്‍ നേരത്തെ തന്നെ മിയാമിയിൽ എത്തിയിരുന്നു.