ഏവരെയും ഞെട്ടിച്ച് ഗ്രീസ്മൻ ബാഴ്സലോണ വിട്ടു, വീണ്ടും പഴയ അത്ലറ്റിക്കോ മാഡ്രിഡിൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു കാലത്ത് അത്ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പർ സ്റ്റാറായിരുന്ന അന്റോണിയോ ഗ്രീസ്മൻ വീണ്ടും ആ ജേഴ്സി അണിയും. ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറിൽ ആണ് ബാഴ്സലോണ താരത്തെ അത്ലറ്റിക്കോ മാഡ്രിഡിന് വിട്ടു നൽകിയത്. അവസാന രണ്ടു സീസണുകളായി ബാഴ്സലോണക്ക് ഒപ്പം ഉണ്ട് എങ്കിലും ഗ്രീസ്മന് അവിടെ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ഗ്രീസ്മന്റെ വേതനവും ബാഴ്സക്ക് വലിയ പ്രശ്നമായി. അതാണെങ്ങനെ എങ്കിലും ഗ്രീസ്മനെ വിൽക്കാൻ ബാഴ്സലോണ തയ്യാറായത്.

ഈ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ആകും ഗ്രീസ്മൻ അത്ലറ്റിക്കോയിൽ കളിക്കുന്നത്. സീസൺ അവസാനം 40 മില്യൺ ട്രാൻസ്ഫർ തുക നൽകി ഗ്രീസ്മനെ അത്ലറ്റിക്കോക്ക് സ്വന്തമാക്കാം. ലയണൽ മെസ്സി, ഗ്രീസ്മൻ എന്നിവരെ ഒരൊറ്റ ട്രാൻസ്ഫർ വിൻഡോയിൽ നഷ്ടമായത് എങ്ങനെ ബാഴ്സലോണ മറികടക്കും എന്നതാകും എല്ലവരും ഉറ്റുനോക്കുന്നത്.

സിമിയോണിയുടെ ടീമിൽ തിരിച്ചെത്തുന്ന ഗ്രീസ്മൻ പഴയ ഫോം വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അഞ്ചു വർഷത്തോളം അത്ലറ്റിക്കോ മാഡ്രിഡിലെ ഏറ്റവും പ്രധാന താരമായിരുന്നു ഗ്രീസ്മെൻ. അത്ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്രീസ്മെൻ 133 ഗോളുകളും 43 അസിസ്റ്റും ക്ലബിനായി നേടിയിട്ടുള്ള താരമാണ്. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഒരു യൂറോപ്പ ലീഗും, ഒരു യുവേഫ സൂപ്പർ കപ്പും ഗ്രീസ്മെൻ നേടിയിട്ടുണ്ട്.