ലോകകപ്പ് ആരംഭിക്കുമ്പോള്‍ ലോക ഒന്നാം റാങ്കുകാരായിരുന്നു ഇംഗ്ലണ്ടെങ്കിലും ടൂര്‍ണ്ണമെന്റ് പുരോഗമിക്കവെ ഇന്ത്യ ആ നേട്ടം സ്വന്തമാക്കിയിരുന്നു. അപരാജിതരായി ഇന്ത്യ തുടരുമ്പോള്‍ ഇംഗ്ലണ്ട് ഇതുവരെ മൂന്ന് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞു. തങ്ങള്‍ ഒന്നാം സ്ഥാനക്കാരായതെന്നത് നല്ല കാര്യമാണെന്നും ഏറെ നാളായി മികച്ച ക്രിക്കറ്റ് കളിക്കുന്നതിന്റെ ഫലമാണ് ഇതെന്നുമാണ് കോഹ്‍ലി ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞത്.
തുടര്‍ന്നും ഇതു പോലെ കളിക്കണമെന്നും ഈ ഒന്നാം റാങ്കിനെക്കാള്‍ വളരെ വലുത് ലോകകപ്പ് കിരീടം നേടുകയാണെന്നതും കോഹ്‍ലി പറഞ്ഞു. കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ ടീം വിചാരിച്ച പോലൊരു പ്രകടനം പുറത്തെടുക്കുവാന്‍ ടീമിന് സാധിച്ചിട്ടില്ല. എന്നാലും വിജയ പക്ഷത്ത് നില്‍ക്കുവാനായി എന്നത് വലിയ കാര്യം തന്നൊണ്. അതാണ് പ്രധാനം. ഇനിയുള്ള മത്സരങ്ങളിലും ഇത് തുടര്‍ന്നാല്‍ ലോകകപ്പ് നേടുവാനും ഇന്ത്യയ്ക്ക് കഴിയുമെന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി.