ക്രിക്കറ്റിംഗ് ഇതിഹാസം ആണ് ധോണി, ബാറ്റിംഗിനെത്തിയാല്‍ എന്താണ് ചെയ്യേണ്ടതെന്ന നല്ല നിശ്ചയമുണ്ട്

- Advertisement -

ധോണിയ്ക്ക് ബാറ്റ് ചെയ്യാനെത്തുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നതില്‍ വ്യക്തമായ ധാരണയുണ്ടെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ഞങ്ങള്‍ എപ്പോളും ധോണിയ്ക്ക് പിന്തുണയാണ് നല്‍കുന്നത്, അദ്ദേഹത്തിന് ഒരു മോശം ദിവസം വന്നാല്‍ ആളുകള്‍ അത് വലിയ വാര്‍ത്തയാണ്. എത്ര മത്സരങ്ങള്‍ ടീമിനെ വിജയിപ്പിച്ച താരമാണെന്നത് മറക്കും. 15-20 റണ്‍സ് നേടേണ്ട ഘട്ടത്തില്‍ ടീമിന് ഏറ്റവും വിശ്വസിക്കാവുന്ന താരമാണ് ധോണിയെന്ന് കോഹ്‍ലി പറഞ്ഞു. ആ റണ്‍സിലേക്ക് എങ്ങനെയെത്താമെന്നത് വ്യക്തമായി ധോണിയ്ക്ക് അറിയാമെന്നും കോഹ്‍ലി പറഞ്ഞു.

10 അവസരങ്ങളില്‍ എട്ട് തവണയും ധോണിയുടെ അനുഭവം ഇന്ത്യയ്ക്ക് ഗുണം ചെയ്തിട്ടുണ്ടാവും. ഇത്രത്തോളം മത്സരത്തിനെക്കുറിച്ച് വ്യക്തമായ അവഗാഹമുള്ള വേറൊരു കളിക്കാരനില്ലെന്നും കോഹ്‍ലി പറഞ്ഞു. ഇന്നിംഗ്സ് കഴിഞ്ഞ് 260 റണ്‍സ് മികച്ച സ്കോറെന്ന അഭിപ്രായം ധോണി പറഞ്ഞിരുന്നു. ക്രിക്കറ്റിംഗ് ഇതിഹാസമാണ് ധോണി. അത് ഞങ്ങളെല്ലാവര്‍ക്കും അറിയാം എന്നും കോഹ്‍ലി പറഞ്ഞു.

ഇത് പോലെ തുടര്‍ന്നും അദ്ദേഹം കളിക്കുമെന്നാണ് വിശ്വാസമെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Advertisement