പരിക്ക് മാറി കൊഷേൽനി ആഴ്‌സണലിനൊപ്പം പരിശീലനം ആരംഭിച്ചു

- Advertisement -

വിചാരിച്ചതിലും നേരത്തെ പരിക്ക് മാറി ആഴ്‌സണൽ ക്യാപ്റ്റൻ കൊഷേൽനി ആഴ്‌സണലിനൊപ്പം പരിശീലനം ആരംഭിച്ചു. നേരത്തെ പരിക്കേറ്റ താരത്തിന് അടുത്ത ഡിസംബർ വരെ നഷ്ടമാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ താരം കഴിഞ്ഞ ദിവസം മുതൽ ആഴ്‌സണലിൽ എത്തി പരിശീലനം ആരംഭിച്ചെന്ന് കോച്ച് ഉനൈ എംറി സ്ഥിരീകരിച്ചു. എന്നാൽ താരം എന്ന് മുതൽ കളത്തിൽ ഇറങ്ങും എന്ന് എംറി പറഞ്ഞിട്ടില്ല.

കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് സെമി ഫൈനലിൽ അത്ലറ്റികോ മാഡ്രിഡിന് എതിരെ കളിക്കുമ്പോഴാണ് താരത്തിന് പരിക്കേറ്റത്. അന്ന് പരിക്കേറ്റ താരത്തിന് ഫ്രാൻസിന്റെ കൂടെ ലോകകപ്പും നഷ്ടമായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ആഴ്‌സണലിന് താരത്തിന്റെ നേരത്തെയുള്ള തിരിച്ചുവരവ് ആശ്വാസമാകും. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ആഴ്‌സണൽ 5 ഗോൾ വഴങ്ങിയിരുന്നു.

Advertisement