ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കാൻ ആകില്ല എന്ന് ഉറപ്പായി, ഗോകുലം കേരള ഇന്ത്യയിലേക്ക് മടങ്ങും | Exclusive

Newsroom

ഗോകുലം കേരള ക്ലബ് എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. ഗോകുലത്തിന് ഇളവ് നൽകണം എന്നും ക്ലബിനെ ഇന്ത്യക്ക് ഉള്ള വിലക്ക് മറികടന്നും കളിപ്പിക്കണം എന്നും ഇന്ത്യൻ ഗവണ്മെന്റ് എ എഫ് സിയോട് ആവശ്യപ്പെട്ടു എങ്കിലും ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതോടെ ഇന്ത്യൻ ഗവൺമെന്റ് അധികൃതർ ഗോകുലത്തോട് ഉസ്ബെകിസ്താനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഗോകുലം അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലേക്ക് തിരിച്ച് എത്തും.

ഗോകുലം കേരള

ഗോകുലം പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വ്രെ സമീപിച്ചിരുന്നു. ഉസ്ബെകിസ്താനിൽ വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കാൻ വന്ന ഗോകുലം കേരളയെ കളിപ്പിക്കാൻ ആകില്ല എ‌ന്ന് എ എഫ് സി തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു.

ഓഗസ്റ്റ് 23നായിരുന്നു ഗോകുലത്തിന്റെ ആദ്യ മത്സരം നടക്കേണ്ടത്. ഫിഫ ഇന്ത്യയെ വിലക്കിയത് കൊണ്ട് ആണ് ഗോകുലത്തിന് ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നത്.

ഇത്തവണ മികച്ച രീതിയിൽ ഒരുങ്ങി കൊണ്ടായിരുന്നു ഗോകുലം ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയത്‌. അവർ വലിയ വിദേശ സൈനിംഗുകളും നടത്തിയിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ആകാത്തത് ഗോകുലത്തിന് വലിയ നിരാശ നൽകും.