നാളെ ഐലീഗിൽ നടക്കാൻ ഇരിക്കുന്ന ഗോകുലത്തിന്റെ ഹോം മത്സരത്തിനു മുമ്പ് വിവാദ സംഭവങ്ങൾ അരങ്ങേറി. സന്ദർശകരായ റിയൽ കാശ്മീർ ടീം ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്നതും ഗോകുലത്തിന്റെ ഒഫീഷ്യൽസിനെ കയ്യേറ്റം ചെയ്തതും ആണ് പ്രശ്നമായിരിക്കുന്നത്. ഹർത്താൽ ആണ് എല്ലാ പ്രശ്നങ്ങളിലേക്കും വഴി തെളിയിച്ചത്. ബി ജെ പി ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ കാരണം സന്ദർശക ടീമിന് സൗകര്യങ്ങൾ ഒരുക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഗോകുലം നേരിട്ടിരുന്നു.
എന്നിട്ടും റിയൽ കാശ്മീരിന് ട്രെയിമിങ് ഗ്രൗണ്ടായ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലേക്ക് യാത്ര തിരിക്കാനായി വാഹനങ്ങൾ ഗോകുലം ഒരുക്കി. പക്ഷെ ഇതിനിടയിൽ അനുവാദമില്ലാതെ ഇ എം എസ് സ്റ്റേഡിയത്തിലേക്ക് കാശ്മീർ ടീം പ്രവേശിച്ചതാണ് പ്രശ്നങ്ങളിൽ കലാശിച്ചത്. മത്സരത്തിനായി ഒരുക്കി ഇട്ടിരിക്കുന്ന ഗ്രൗണ്ടി കയറി പരിശീലനം നടത്താൻ റിയൽ കാശ്മീർ വന്നത് അസ്വാഭാവിക സംഭവമായി.
ഇത് അനുവദിക്കാൻ പറ്റില്ല എന്ന് പറഞ്ഞ ഗോകുലം കേരളയുടെ ഗ്രൌണ്ട്സ്മേനെയും ലോകൽ ഗ്രണ്ട് കോർഡിനേറ്ററെയും റിയൽ കാശ്മീർ ടീം കയ്യേറ്റം ചെയ്യുകയും ചെയ്തു. കാശ്മീരിൽ വന്നാൽ ഇതിനുള്ള മറുപടി തരാമെന്ന് കാശ്മീർ ടീം വെല്ലുവിളി മുഴക്കിയതായും അറിയുന്നു. ഇത്രയൊക്കെ നടന്നെങ്കിലും തങ്ങളെ ഗോകുലം കേരള എഫ് സി മോശം രീതിയിൽ പരിചരിച്ചു എന്നാണ് റിയൽ കാശ്മീർ ടീം പറയുന്നത്.
റിയൽ കാശ്മീറിന്റെ പരിശീലകൻ അടക്കം മോശം പെരുമാറ്റം നേരിട്ടെന്നും ട്രെയിനിങ് സൗകര്യം റിയൽ കാശ്മീരിന് ഒരുക്കിയില്ല എന്ന് ക്ലബ് ഔദ്യോഗികമായി ട്വിറ്ററിലൂടെ വ്യക്തമാക്കി.
https://twitter.com/realkashmirfc/status/1073438466245947394?s=19