AFC വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ഗോകുലം കേരള എഫ്‌സിയുടെ 23 അംഗ വനിതാ ടീം ജോർദാനിലെ അഖബയിലെത്തി. കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ ടീമാണ് ഗോകുലം കേരള. 10 ഇന്ത്യൻ രാജ്യാന്തര താരങ്ങളും അഞ്ച് വിദേശികളും അടങ്ങുന്ന ശക്തമായ ടീമിനെ ആണ് ഗോകുലം ചാമ്പ്യൻഷിപ്പിന് അയച്ചിട്ടുണ്ട്.
നവംബർ ഏഴിന് ജോർദാൻ ചാമ്പ്യൻമാരായ അമ്മാൻ എസ്‌സിയുമായാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. നവംബർ 10ന് ഗോകുലം ഇറാനിയൻ ചാമ്പ്യൻമാരായ ഷഹർദാരി സിർജനെയും തുടർന്ന് ഉസ്ബെക്കിസ്ഥാൻ ചാമ്പ്യൻ ടീം എഫ്‌സി ബുന്യോദ്കറെയും ഗോകുലം നേരിടും.
ഗോകുലം കേരള എഫ്‌സി രണ്ട് വിദേശ സ്‌ട്രൈക്കർമാരെ ടീമിൽ എത്തിച്ച് അറ്റാക്ക് ശക്തമാക്കിയിരുന്നു- ഘാനയിൽ നിന്നുള്ള എൽഷദ്ദായി അച്ചെംപോംഗ്, കൊളംബിയയിൽ നിന്നുള്ള കാരെൻ സ്റ്റെഫാനി പേസ് എന്നിവരാണ് സ്ട്രൈക്കേഴ്സ്. പ്യൂർട്ടോറിക്കൻ മിഡ്ഫീൽഡർ അഡ്രിയാന ടിരാഡോ, ഘാന ഡിഫൻഡർ സൂസൻ അമ ദുവാ എന്നിവരോടൊപ്പം മ്യാൻമർ വിംഗർ/ഫോർവേഡ് വിൻ തിൻഗി ടൺ എന്നിവരും ഗോകുലത്തെ പ്രതിനിധീകരിക്കും.
മൂന്ന് കേരള താരങ്ങളെയും അഞ്ച് ഇതര സംസ്ഥാന താരങ്ങളെയും ഗോകുലം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“ഞങ്ങൾ ചാമ്പ്യൻഷിപ്പിനായി ശക്തമായ ഒരു ടീമിനെ അയച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പ് രാജ്യത്തേക്ക് കൊണ്ടുവരാനും നമ്മുടെ വനിതാ താരങ്ങൾ രാജ്യത്തിന് ബഹുമതികൾ കൊണ്ടുവരാൻ പര്യാപ്തമാണെന്ന് കാണിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വനിതാ ടീം രാജ്യത്തിന് ആദ്യ എഎഫ്‌സി കിരീടം കൊണ്ടുവരുമെന്ന് ഞങ്ങൾ സ്വപ്നം കാണുന്നു”- ഗോകുലം കേരള എഫ്‌സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.
“ഞങ്ങൾക്ക് മുഴുവൻ ടീമുമായും ഒരാഴ്ചത്തെ തയ്യാറെടുപ്പ് മാത്രമേ ലഭിച്ചിട്ടുള്ളൂ, പക്ഷേ ടീം നന്നായി രൂപപ്പെട്ടു. ഞങ്ങൾ രണ്ട് പരിശീലന മത്സരങ്ങൾ കളിക്കുകയും അനുകൂലമായ ഫലങ്ങൾ നേടുകയും ചെയ്തു. പ്രാദേശിക ടീമായ അമ്മാൻ എസ്‌സിക്കെതിരായ ആദ്യ മത്സരത്തിൽ എല്ലാ കളിക്കാരും ആത്മവിശ്വാസത്തിലാണ്,”ഗോകുലം കേരള എഫ്‌സിയുടെ മുഖ്യ പരിശീലകയായ പ്രിയ പിവി പറഞ്ഞു.
സ്ക്വാഡ്:
Goalkeepers;
Aditi Chauhan, Shreya Hooda, Heera G
Defenders ;
Ranjana Chanu, Ritu Rani, Michel Castanha, Susan Ama Duah, Femina Raj, Manju Baby, Sonali Chemate
Midfielders ;
Kashmina, Dalima Chhibber, Adriana Tirado, Win Theingi Tun, Dangmei Grace, Manisha Kalyan, Samiksha, Soumya Guguloth
Forwards ;
Karishma Purushottam, Anushka Samuel, Elshaddai Acheampong, Karen Stefanny Paez, Jyoti